സൗദിയിൽ നിന്ന് 580 ഇന്ത്യൻ തടവുകാരെ ബുധനാഴ്ച നാട്ടിലയച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിൽ നിന്ന് രണ്ടാഴ്ചക്കിടെ ആയിരത്തിലേറെ ഇന്ത്യൻ തടവുകാർ നാട്ടിലേക്ക് മടങ്ങി. ബുധനാഴ്ച രണ്ട് വിമാനങ്ങളിലായി 580 പേർ കൂടി റിയാദിൽ നിന്ന് പോയതോടെ സെപ്തംബർ 23 മുതൽ ഇതുവരെ 1162 തടവുകാരെ നാട്ടിലെത്തിക്കാൻ കഴിഞ്ഞെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. സൗദിയിലെ വിവിധ നാടുകടത്തൽ (തർഹീൽ) കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്നതാണ് ഇവർ.
ബുധനാഴ്ച റിയാദിൽ നിന്ന് സൗദി എയർലൈൻസിെൻറ രണ്ട് വിമാനങ്ങളിലായി ഡൽഹിയിലേക്ക് 335ഉം ലക് നൗവിലേക്ക് 245ഉം തടവുകാരാണ് പുറപ്പെട്ടത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് അന്താരാഷ്ട്ര വിമാനസർവിസ് നിർത്തിവെച്ച സാഹചര്യത്തിൽ തടവുകാരുടെ തിരിച്ചയക്കൽ തടയപ്പെട്ടിരുന്നു. ഇതോടെ റിയാദിലെയും ജിദ്ദയിലെയും നാടുകടത്തൽ കേന്ദ്രങ്ങളിൽ ഇന്ത്യാക്കാരുടെ എണ്ണം പെരുകി. തുടർന്ന് ഇന്ത്യൻ എംബസി സൗദി കാര്യാലയങ്ങളുമായി ഇടപെട്ട് മെയ് മാസത്തിൽ 500 പേരെ റിയാദിൽ നിന്നും ഹൈദരാബാദിലേക്ക് കയറ്റി അയച്ചിരുന്നു. അതിന് ശേഷം നീണ്ട ഇടവേളയുണ്ടായി.
സെപ് തംബർ 23ന് വീണ്ടും തിരിച്ചയക്കൽ നടപടി തുടങ്ങി. അന്ന് റിയാദിൽ നിന്ന് 231 പേർ സൗദി എയർലൈൻസ് വിമാനത്തിൽ ചെന്നൈയിലേക്ക് പോയി. 27ന് ജിദ്ദയിലെ തർഹീലിൽ നിന്ന് 351 പേർ ഡൽഹിയിലേക്കും പോയി. അഞ്ചുമാസത്തെ മൊത്തം കണക്ക് കൂട്ടുേമ്പാൾ സൗദി നാടുകടത്തൽ കേന്ദ്രങ്ങളിൽ നിന്ന് മടങ്ങിയ ഇന്ത്യൻ തടവുകാരുടെ എണ്ണം 1662 ആയി.
വിവിധ നിയമലംഘനങ്ങളിൽ പെട്ട് പിടിയിലാകുന്നവരാണ് നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്നത്. ഇവരെ നാട്ടിൽ അയക്കുന്നതിനുള്ള മുൻകൈയ്യെടുക്കുന്നത് റിയാദിൽ ഇന്ത്യൻ എംബസിയും ജിദ്ദയിൽ ഇന്ത്യൻ കോൺസുലേറ്റുമാണ്. യാത്രാനടപടികൾ പൂർത്തീകരിക്കുന്ന സൗദി സർക്കാർ തന്നെ വിമാനയാത്രാചെലവും വഹിക്കും.
കോവിഡായതോടെ ആരോഗ്യ പ്രോേട്ടാക്കോളുകൾ പാലിച്ചാണ് യാത്ര. നാട്ടിലെത്തിയാൽ ക്വാറൻറീൻ സൗകര്യം അതത് സംസ്ഥാന സർക്കാരുകളാണ് ഏർപ്പാടാക്കുന്നത്. തടവുകാരെ കയറ്റി അയക്കാൻ നൽകുന്ന സഹകരണത്തിന് ജവാസത്ത്, സിവിൽ ഏവിയേഷൻ അതോറിറ്റി, സൗദി എയർലൈൻസ് തുടങ്ങിയ സൗദി കാര്യാലയങ്ങൾക്ക് ഇന്ത്യൻ എംബസി നന്ദി അറിയിച്ചു. ബുധനാഴ്ച നാട്ടിലേക്ക് തിരിച്ച ബാച്ചിന് ക്വാറൻറീൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കുന്ന ഡൽഹി, ഉത്തർപ്രദേശ് സർക്കാരുകളെയും എംബസി അഭിനന്ദിച്ചു. റിയാദ് ഇസ്കാനിലെ തർഹീലിൽ ഇനി നൂറിലേറെയും ജിദ്ദയിലെ തർഹീലിൽ 150ഒാളവും ഇന്ത്യാക്കാരാണ് ബാക്കിയുള്ളത്. വരും ദിവസങ്ങളിൽ തന്നെ ഇവരുടെയും ഡിപ്പോർേട്ടഷൻ നടപടികൾ പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.