സൗദിയുടെ വികസന പദ്ധതികൾ തനിയാവർത്തനമല്ല, പുതുമയാർന്നതാണെന്ന് രാജാവ്
text_fieldsജിദ്ദ: അൽ-ഉല വികസനം, ദറഇയ ഗേറ്റ്, ഖിദ്ദിയ വിനോദ ഗനരം, അമാല, നിയോം സിറ്റി, ചെങ്കടൽ വിനോദസഞ്ചാര വികസനം, ദി ലൈൻ ഭാവി പാർപ്പിട നഗരം, നഗരങ്ങളിലെ ഡൗൺടൗൺ, സാംസ്കാരിക-വിനോദ നഗരങ്ങൾ എന്നിവക്കായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച നമ്മുടെ പദ്ധതികൾ ഏറ്റവും നൂതന പദ്ധതികളാണെന്ന് സൽമാൻ രാജാവ് പറഞ്ഞു. അത് രാജ്യത്തിന് ചരിത്രപരവും സാംസ്കാരികവും സാമൂഹികവുമായ മുഖ മുദ്ര നൽകുന്നു. രാജ്യത്തെ ലോക വിനോദസഞ്ചാര ഭൂപടത്തിൽ സവിശേഷമായി അടയാളപ്പെടുത്താൻ സഹായിക്കുംവിധം ടൂറിസ്റ്റ് ഘടകങ്ങൾ സമ്മാനിക്കുന്നു.
സാമ്പത്തിക, സാംസ്കാരിക, സാമൂഹിക ലക്ഷ്യങ്ങൾക്കനുസരിച്ച് വിവിധ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. സൗദി സാംസ്കാരിക പൈതൃകത്തിെൻറയും ചരിത്രത്തിെൻറയും പ്രോത്സാഹനത്തിനും സംരക്ഷണത്തിനും ഇത് സംഭാവന നൽകാനും പൗരന്മാരുടെ ജീവിത നിലവാരം ഉയർത്താനും സഹായിക്കുന്നുവെന്നും സൽമാൻ രാജാവ് പറഞ്ഞു.
(സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ശൂറ കൗൺസിൽ യോഗത്തിൽ)
രാജ്യം നിരവധി മേഖലകളിൽ ഉന്നത സ്ഥാനം നേടുകയും ആഗോള പുരോഗതി കൈവരിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസം, ഗവേഷണം, നവീകരണം, മനുഷ്യവികസനം, സൈബർ സുരക്ഷ, സാമ്പത്തിക വിപണി, ശാസ്ത്രീയ ഗവേഷണം, മനുഷ്യക്കടത്ത് തടയൽ എന്നീ വിഷയങ്ങളിൽ ലോകത്ത് മികച്ച സ്ഥാനങ്ങൾ നേടാനായി. ഇത് രാജ്യം നൽകുന്ന പരിധിയില്ലാത്ത താൽപ്പര്യവും പിന്തുണയും പ്രതിഫലിപ്പിക്കുന്നതാണ്. സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനാണ് രാജ്യം വലിയ പ്രധാന്യം കൊടുക്കുന്നത്. രാജ്യത്ത് വസിക്കുന്ന എല്ലാവർക്കും ആസ്വദിക്കാൻ വേണ്ടിയാണത്. അതോടൊപ്പം രാജ്യത്തിെൻറ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും വിവിധ വെല്ലുവിളികളെയും ഭീഷണികളെയും നേരിടുന്നതിനും എല്ലാത്തരം കുറ്റകൃത്യങ്ങളെയും ഭീകരതയെയും ചെറുക്കുന്നതിനുമാണ് രാജ്യം ഇത്തരം ശ്രമങ്ങൾ നടത്തുന്നത്.
വികസനം, നിർമാണം എന്നിവയിൽ തങ്ങളുടെ പങ്ക് വഹിക്കാൻ സ്വദേശികളായ സ്ത്രീകൾക്ക് ശ്രദ്ധയും പിന്തുണയും നൽകിവരുന്നു. ബഹിരാകാശ ലോകത്തും അതിെൻറ സാങ്കേതികവിദ്യകളുടെ നിർമാണത്തിലും പങ്ക് വർധിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. ഇൻറർനാഷനൽ ആറ്റോമിക് എനർജി ഏജൻസിയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സ് അംഗമായും ഇൻറർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) കൗൺസിൽ അംഗമായും രാജ്യം തെരഞ്ഞെടുക്കപ്പെട്ടു.
ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിൽ എണ്ണ ഒരു പ്രധാന ഘടകമാണ്. അതിനാൽ ആഗോള എണ്ണ വിപണികളുടെ സ്ഥിരതയെയും സന്തുലിതാവസ്ഥയെയും പിന്തുണയ്ക്കാൻ രാജ്യം അതിെൻറ ഊർജ്ജതന്ത്രത്തിനുള്ളിൽ കഠിനാധ്വാനം ചെയ്യുന്നു. പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലേക്കും രാജ്യം അതിവേഗം നീങ്ങുകയാണ്. അതിൽ പ്രധാനം കാലാവസ്ഥാ വ്യതിയാനമാണ്. സീറോ എമിഷൻ ന്യൂട്രാലിറ്റി ലക്ഷ്യമിടുന്നു. അഴിമതിക്കെതിരെ പോരാടാനും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ഇക്കാര്യത്തിൽ സഹകരണത്തോടെ മുന്നോട്ടുപോകാനുമുള്ള താൽപ്പര്യത്തിനാണ് രാജ്യം പ്രധാന്യം കൽപിക്കുന്നത്. വികസനത്തിെൻറയും സമൃദ്ധിയുടെയും ആദ്യത്തെ ശത്രു അഴിമതിയാണ്. അന്താരാഷ്ട്ര സഹകരണമില്ലാതെ അതിനെ ചെറുക്കാൻ കഴിയില്ല. ടൂറിസം മേഖലയെയും രാജ്യം പിന്തുണച്ചു. ടൂറിസം മേഖലയെ പിന്തുണയ്ക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര ഫണ്ടിന് ധനസഹായം നൽകാൻ രാജ്യങ്ങളോട് അത് ആവശ്യപ്പെട്ടതായും സൽമാൻ രാജാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.