ആയിരക്കണക്കിന് വീട്ടുഡ്രൈവർമാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് ആശങ്ക
text_fieldsജിദ്ദ: സൗദി അറേബ്യയിൽ സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകാൻ സൽമാൻ രാജാവിെൻറ ഉത്തരവ് വന്നതോടെ ഹൗസ് ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെെട ആയിരക്കണക്കിന്ഇന്ത്യൻ പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് ആശങ്ക. വർഷങ്ങളായി സാധാരണക്കാരായ പ്രവാസികളുടെ പ്രധാനപ്പെട്ട ഉപജീവനമാർഗമാണ് ഹൗസ് ഡ്രൈവർ ജോലി. മേഖലയിൽ മലയാളികളുടെ സാന്നിധ്യം വളരെ കൂടുതലാണ്. മറ്റ് പല മേഖലകളിൽനിന്നും പ്രവാസികൾ തിരിച്ചുപോകാൻ നിർബന്ധിതമായ സാഹചര്യം ഉള്ളപ്പോഴും ഇൗ ജോലിക്ക് ഭീഷണിയുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
ഗാർഹിക തൊഴിൽ മേഖലയായതിനാൽ ഇൻഷുറൻസ്, ലെവി തുടങ്ങിയവയിൽനിന്ന് സർക്കാറിെൻറ ഇളവ് അനുഭവിക്കുന്നവരാണ് ഹൗസ് ഡ്രൈവർമാർ. സർക്കാർ ആശുപത്രികളിൽ ഇവർക്ക് സൗജന്യചികിത്സയുമുണ്ട്. ഇത് കൂടാതെ, ശമ്പളത്തിന് പുറമെ കുടുംബങ്ങളിൽനിന്ന് കിട്ടുന്ന സഹായങ്ങളും മറ്റും ഇൗ മേഖലയിലേക്ക് ഇപ്പോഴും പ്രവാസികളെ ആകർഷിക്കുന്നു. സർക്കാറിെൻറ പുതിയ തീരുമാനം വിജയകരമായി നടപ്പാവുന്നതോടെ വൻതോതിലുള്ള തിരിച്ചുപോക്ക് പ്രതീക്ഷിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നാട്ടിലെ ശരാശരി സാമ്പത്തികശേഷിയുള്ള പ്രവാസി കുടുംബങ്ങളെയാണ് ഇത് ഗുരുതരമായി ബാധിക്കുക.
പുതിയ അവസരമെന്ന നിലയിൽ ഇൗ അനുമതി രാജ്യത്ത് സ്ത്രീകൾക്കിടയിൽ വലിയ ‘ട്രെൻഡ്’ ആവും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാലും പൂർണമായും തങ്ങൾക്ക് തൊഴിലവസരം നഷ്ടപ്പെടില്ലെന്ന് പ്രതീക്ഷ പുലർത്തുന്നവരുമുണ്ട്. സമൂഹമാധ്യമങ്ങളിൽ വരുന്ന പ്രതികരണങ്ങളിൽ ഇൗ മേഖലയിലുള്ളവരുടെ ആശങ്ക വ്യക്തമാണ്. ലക്ഷക്കണക്കിന് പേർ ഇൗ ജോലി ചെയ്യുന്നതായാണ് അനൗദ്യോഗിക കണക്ക്. ഗാർഹിക തൊഴിലാളികളുടെ കരാർവ്യവസ്ഥകൾ അടുത്ത കാലത്താണ് നിലവിൽവന്നത്. ഇതിനുമുേമ്പ ഇൗ ജോലിയിലുള്ളവർ ഏറെയുണ്ട്. കൃത്യമായ കണക്ക് ഇന്ത്യൻ അധികൃതരുടെ പക്കലുമില്ല.
നിതാഖാത് കാലത്തെ തിരിച്ചുപോക്കിനേക്കാൾ വലുതാവും തൊഴിലില്ലാപ്രവാസികളുടെ നാടണയൽ എന്നാണ് സൂചന. സ്വദേശിവത്കരണത്തിെൻറ ഭാഗമായി സൗദിയിലെ ഷോപ്പിങ് മാളുകളിൽ ജോലി ചെയ്യുന്ന മലയാളികളുൾപ്പെടെ ആയിരങ്ങൾക്ക് തൊഴിൽനഷ്ട ഭീഷണിയുണ്ട്്. മൊബൈൽ ഫോൺ മേഖലയിലെ സ്വദേശിവത്കരണവും വലിയ തിരിച്ചുപോക്കിനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.