സൗദി വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യൻ അംബാസഡറും ചർച്ച നടത്തി
text_fieldsജിദ്ദ: സൗദി വിദ്യാഭ്യാസ മന്ത്രി യൂസഫ് ബിൻ അബ്ദുല്ല അൽ ബനിയാനും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാനും ചർച്ച നടത്തി.
യൂനിവേഴ്സിറ്റി വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, നവീകരണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ, സൗദിയും ഇന്ത്യയും തമ്മിലുള്ള നിലവിലുള്ള സഹകരണ കരാറുകൾ സജീവമാക്കൽ, ഇരു രാജ്യങ്ങളിലെയും സർവകലാശാലകൾ തമ്മിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ഈ വർഷത്തെ ജി20 ഉച്ചകോടിയിൽ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയുടെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിജയത്തിൽ വിദ്യാഭ്യാസ മന്ത്രി ഇന്ത്യൻ അംബാസഡറെ അഭിനന്ദിച്ചു. വിദ്യാഭ്യാസ വർക്കിങ് ഗ്രൂപ്പിൽ ഉയർന്ന താൽപര്യമുള്ള വിദ്യാഭ്യാസ മുൻഗണനകളുടെ തിരഞ്ഞെടുപ്പിനെ മന്ത്രി പ്രശംസിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണം, വിദ്യാഭ്യാസ സമ്പ്രദായത്തിനുള്ളിലെ സംയുക്ത പ്രവർത്തന മേഖലകൾ മെച്ചപ്പെടുത്തൽ, സൗദിയും ഇന്ത്യയും തമ്മിലുള്ള ശാസ്ത്രീയ കൈമാറ്റത്തിന്റെയും സ്കോളർഷിപ്പുകൾ എന്നിവയും ഇരുപക്ഷവും അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.