സമാധാനവും സ്നേഹവും പ്രചരിപ്പിക്കുന്ന സൗദി ശ്രമങ്ങൾ പ്രശംസനീയം- വിയന്ന ബിഷപ്
text_fieldsജിദ്ദ: സമാധാനവും സ്നേഹവും പ്രചരിപ്പിക്കുന്നതിൽ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നടത്തുന്ന പരിശ്രമങ്ങൾ പ്രശംസനീയമെന്ന് വിയന്ന ആർച് ബിഷപ് കർദിനാൾ ഡോ. ക്രിസ്റ്റോഫ് ഷോൺബ്രൂൺ. സൗദി അറേബ്യ സന്ദർശനത്തിനെത്തിയ അദ്ദേഹം മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖിെൻറ ഒാഫിസിൽ ഒരുക്കിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു. ഇസ്ലാം ആവിർഭവിച്ച പുണ്യഭൂമിയായ രാജ്യം സന്ദർശിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ലോകത്തിന് നന്മയും സമാധാനവും പ്രദാനം ചെയ്യുന്ന ഇൗ അനുഗ്രഹീത രാജ്യം സ്ഥാപിതമായതിെൻറ ചിരകാല സ്മരണകൾ അയവിറക്കുന്ന വേളയിൽ എെൻറ സന്ദർശനം ഒത്തുവന്നത് വലിയ ബഹുമതിയായി കണക്കാക്കുന്നുവെന്നും ആർച് ബിഷപ് കൂട്ടിച്ചേർത്തു.
തലമുറകളെ സേവിക്കുന്നതിനും ഇസ്ലാമോഫോബിയയെയും ഇസ്ലാമിനെ കുറ്റപ്പെടുത്തുന്നവരെയും നേരിടുന്നതിനും സംഭാഷണ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ആശയവിനിമയത്തിെൻറ പാലങ്ങൾ നിർമിക്കുന്നതിനും മതനേതാക്കളുടെ യോജിച്ച പ്രവർത്തനം ആവശ്യമാണെന്നും ഇക്കാലത്ത് അതിന് വലിയ പ്രാധാന്യമുണ്ടെന്നും ബിഷപ് എടുത്തുപറഞ്ഞു. ഓസ്ട്രിയയിലെ മുസ്ലിംകളും ക്രിസ്ത്യാനികളും തമ്മിലുള്ള സഹവർത്തിത്വവും സഹകരണവും വർധിപ്പിക്കാൻ നടത്തിയ അനുഭവങ്ങൾ ബിഷപ് പങ്കുവെച്ചു.
ഒാഫിസിലെത്തിയ കർദിനാളിനെ മതകാര്യ മന്ത്രി സ്വാഗതം ചെയ്തു. തുടർന്ന് ഇരുകൂട്ടരും പൊതുവായ ആശങ്കയുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.
പ്രത്യേകിച്ചും വിദ്വേഷവും തീവ്രവാദ ആശയങ്ങളും നേരിടുന്നതിൽ മതനേതാക്കൾ തമ്മിലുള്ള സഹകരണവും ആശയവിനിമയവും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ, സഹിഷ്ണുതയും സഹവർത്തിത്വവും പ്രചരിപ്പിക്കുന്നതിെൻറ പ്രാധാന്യം എന്നീ വിഷയങ്ങൾ ചർച്ച ചെയ്തതിലുൾപ്പെടും.
ഇസ്ലാമിെൻറ തത്ത്വങ്ങൾ പ്രചരിപ്പിക്കുന്നതിലും മിതത്വവും സന്തുലിതത്വവും സഹിഷ്ണുതയും പ്രചരിപ്പിക്കുന്നതിലും സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾ മതകാര്യ മന്ത്രി ബിഷപ്പിന് വിശദീകരിച്ചുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.