കോവിഡ് വ്യാപനം തടയാൻ സൗദിയുടെ പ്രയത്നം വിജയിച്ചു –ധനമന്ത്രി
text_fieldsജിദ്ദ: കോവിഡ് പകർച്ചവ്യാധി തടയാനും മറ്റ് രാജ്യങ്ങളിലും ജനങ്ങളിലും അതിെൻറ പ്രത്യാഘാതങ്ങൾ ഇല്ലാതിരിക്കാനും സൗദി അറേബ്യ നടത്തിയ ശ്രമങ്ങൾ വളരെയധികം സഹായകമായിട്ടുണ്ടെന്ന് ധനമന്ത്രിയും ഇസ്ലാമിക് െഡവലപ്മെൻറ് ബാങ്ക് (െഎ.ഡി.ബി) ഗവർണറുമായ മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞു.
ഉസ്ബകിസ്താൻ തലസ്ഥാനമായ താഷ്ക്കൻറിൽ െഎ.ഡി.ബി ഗ്രൂപ് വാർഷിക യോഗത്തിൽ സംസാരിക്കവേയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇസ്ലാമിക രാജ്യങ്ങൾക്കും അവിടുങ്ങളിലെ ജനങ്ങൾക്കും പ്രയോജനകരമായി മാനുഷിക, വികസന പ്രവർത്തനങ്ങളുടെ സുസ്ഥിരമായ തത്ത്വങ്ങളെ അടിസ്ഥാനമാക്കി പകർച്ചവ്യാധിയെ നേരിടുന്നതിനും അതിെൻറ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനും സൗദി അറേബ്യ വളരെയധികം സംഭാവനകൾ ചെയ്ത കാര്യം മന്ത്രി യോഗത്തിൽ വിശദീകരിച്ചു.
സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ജനങ്ങളെ സേവിക്കുന്നതിനായി െഎ.ഡി.ബിയെ നന്നായി പിന്തുണക്കുന്നുണ്ട്.
ബാങ്കിെൻറ ആറാമത്തെ മൂലധന വർധനവിൽ സൗദിയുടെ പങ്കാളിത്തം െഎ.ഡി.ബി ഗ്രൂപ്പിനോടുള്ള സ്ഥിരമായ പ്രതിബദ്ധത സ്ഥിരീകരിക്കുന്നതാണ്.
വിഷൻ 2030െൻറ വെളിച്ചത്തിൽ സൗദി ഏറ്റെടുത്ത സാമ്പത്തിക പരിഷ്കാരങ്ങൾ പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ വലിയ സംഭാവന നൽകിയിട്ടുണ്ട്. രാജ്യം ആസ്വദിക്കുന്ന നൂതന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ആരോഗ്യ മുൻകരുതൽ നടപടികൾ നടപ്പാക്കുന്നതിനും വ്യവസായത്തിെൻറയും വിദ്യാഭ്യാസത്തിെൻറയും വളർച്ചക്കും തുടർച്ചക്കും സവിശേഷമായ സംഭാവന നൽകിയിട്ടുണ്ട്.
ഗ്രൂപ്പിനു കീഴിലെ സ്ഥാപനങ്ങൾ നിലവാരം ഉയർത്തേണ്ടതിെൻറ പ്രാധാന്യം അദ്ദേഹം ഉൗന്നിപ്പറഞ്ഞു. സൗദി ഹരിതവത്കരണ സംരംഭം, ഗ്രീൻ മിഡിൽ ഈസ്റ്റ് തുടങ്ങിയ പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്നതിനുള്ള രാജ്യത്തിെൻറ സംരംഭങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു.
2020ൽ സൗദി അറേബ്യ ജ20 അധ്യക്ഷ പദവി അലങ്കരിക്കവേ അംഗ രാജ്യങ്ങൾ തത്ത്വത്തിൽ അംഗീകരിച്ച കാർബൺ മുക്ത സമ്പദ്വ്യവസ്ഥക്ക് വേണ്ടിയുള്ള പരിസ്ഥിതി സൗഹൃദ ആശയം മെച്ചപ്പെട്ട നിലയിൽ നടപ്പാക്കാൻ എല്ലാവരോടും ധനമന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.