Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത്യാഗോജ്ജ്വല...

ത്യാഗോജ്ജ്വല സ്​മരണയിൽ ബലിപെരുന്നാൾ

text_fields
bookmark_border
ത്യാഗോജ്ജ്വല സ്​മരണയിൽ ബലിപെരുന്നാൾ
cancel
camera_alt

 മക്കയിൽ പെരുന്നാൾ നമസ്​കാരത്തിന്​ ഹറം ഇമാം ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ നേതൃത്വം നൽകുന്നു

റിയാദ്​: ത്യാഗത്തി​ന്‍റെയും സമർപ്പണത്തിന്‍റെയും സ്​മരണയിൽ സൗദിയിലെങ്ങും ബലിപെരുന്നാൾ (ഈദുൽ അദ്​ഹ) ആഘോഷിച്ചു. രാജ്യത്തി​ന്‍റെ വിവിധ മേഖലകളിൽ ഈദ്​ ഗാഹുകളിലും പള്ളികളിലും നടന്ന ഈദ്​ നമസ്​കാരങ്ങളിൽ മേഖല ഗവർണർമാർ, ഡെപ്യൂട്ടി ഗവർണമാർ, സുരക്ഷാ ഉദ്യോഗസ്ഥർ, സ്വദേശികളും വിദേശികളുമായ ലക്ഷങ്ങൾ പ​െങ്കടുത്തു. തക്​ബീർ ധ്വാനികൾ മുഴുക്കി സ്​ത്രീകളും കുട്ടികളുമടക്കമുള്ളവർ അതിരാവിലെ ഈദുഗാഹുകളിലെത്തി സ്​നേഹവും സൗഹാർദവും പങ്കുവെച്ചു. ത്യാഗത്തിന്‍റെയും സമർപ്പണത്തി​ന്‍റെയും ഉദാത്ത മാതൃകയായ ഇബ്രാഹിം നബിയുടെ പാത പിന്തുടരാൻ ഇമാമുമാർ പെരുന്നാൾ പ്രഭാഷണത്തിൽ വിശ്വാസികളെ ഉദ്​ബോധിച്ചു. മക്കയിലേയും മദീനയിലേയും ഹറമുകളിൽ നടന്ന ഈദ്​ നമസ്​കാരത്തിൽ ലക്ഷങ്ങൾ പങ്കെടുത്തു.

മസ്​ജിദുൽ ഹറാമിൽ നടന്ന ഈദ്​ നമസ്​കാരത്തിന്​ ഇരുഹറം മതകാര്യ മേധാവിയും ഹറം ഇമാമുമായ ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ നേതൃത്വം നൽകി. തീവ്രവും പിഴച്ചതുമായ ചിന്താഗതികളിൽ നിന്ന്​ അകന്ന്​ കഴിയുക എന്നത്​ ഇസ്​ലാം പ്രോത്സാഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മൂല്യങ്ങളിലെന്നാണെന്ന്​​ പെരുന്നാൾ പ്രഭാഷണത്തിൽ (ഖുതുബ) അൽസുദൈസ്​ പറഞ്ഞു. ആരാധനകളിൽ ​ശ്രദ്ധിക്കാൻ ഇസ്​ലാം ഉണർത്തുന്നു. മിതത്വം പ്രോത്സാഹിപ്പിക്കാനും സുരക്ഷയും സ്ഥിരതയും ഐക്യവും സമാധാനവും നിലനിർത്താനും യുദ്ധങ്ങൾ, തർക്കങ്ങൾ, ദുരിതങ്ങൾ എന്നിവയിൽ നിന്ന് അകന്നുനിൽക്കാനും പ്രദേശത്തെയും ലോകത്തെയും വിനാശകരമായ പ്രത്യാഘാതങ്ങളിൽ സംരക്ഷിക്കാനും അത്​ ആവശ്യപ്പെടുന്നുവെന്നും​ അൽസുദൈസ്​ പറഞ്ഞു.

മതപരവും ദേശീയവുമായ ഐക്യം പാലിക്കുകയെന്നതും മഹത്തായ ഇസ്​ലാമിക മൂല്യങ്ങളിൽ ഒന്നാണ്​. ദൈവം എല്ലാ പ്രവാചകന്മാരെയും അയച്ചത് മതവും ഐക്യവും കൂട്ടായ്മയും സ്ഥാപിക്കാനും ഭിന്നിപ്പും വിയോജിപ്പും ഉപേക്ഷിക്കാനും വേണ്ടിയാണ്. ഈ കാര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും പങ്ക് പ്രധാനമാണെന്നും അൽസുദൈസ്​ സൂചിപ്പിച്ചു. ഈ ദിവസം തീർഥാടകർക്കും മറ്റുള്ളവർക്കും ദൈവത്തോട് അടുക്കാൻ കഴിയുന്ന ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്നാണ് ത്യാഗം. ബലിമൃഗത്തെ അറുക്കുന്നതിലൂടെ തീർഥാടകരും ലോക മുസ്​ലിംകളും ദൈവത്തോട് കൂടുതൽ അടുക്കുകയാണ്​. പ്രവാചകന്മാരായ ഇബ്രാഹിമി​ന്‍റെയും മുഹമ്മദിന്‍റെയും പാത പിന്തുടരുകയാണ്​​ ഇതിലൂടെയെന്നും അൽസുദൈസ്​ വിശ്വാസികളെ ഉദ്​ബോധിപ്പിച്ചു.

ഈ അനുഗ്രഹീതവുമായ ദിനത്തിൽ വിശ്വാസികളെ സന്തോഷത്തി​ന്‍റെയും പരിചയത്തി​ന്‍റെയും സ്നേഹത്തിന്‍റെയും സഹവാസത്തി​ന്‍റെയും ഇളംതെന്നലുകൾ തലോടുന്നു. എന്നാൽ ഫലസ്തീനിലെയും അൽഅഖ്‌സ മസ്ജിദിന് ചുറ്റുമുള്ള നമ്മുടെ അടിച്ചമർത്തപ്പെട്ട സഹോദരങ്ങളുടെയും പ്രിയപ്പെട്ടവരുടെയും പ്രയാസങ്ങളും ദുരന്തങ്ങളും മറക്കാൻ നമുക്ക്​ സാധിക്കുകയില്ല. ഉപരോധവും നാശവും നാടുകടത്തലും കൊലയും സ്വേച്ഛാധിപത്യവും അവർ അനുഭവിക്കുകയാണ്​. ഈ ദിനത്തിൽ അവരെ ഓർക്കുകയും അവർക്കായി പ്രാർഥിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അൽസുദൈസ് ഉദ്​ബോധിപ്പിച്ചു.

മദീനയിലെ മസ്​ജിദുന്നബവിയിൽ ഇമാം ഡോ. ഖാലിദ് അൽ മുഹന്ന പെരുന്നാൾ നമസ്​കാരത്തിന്​ നേതൃത്വം നൽകി. മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ, ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ്​ ബിൻ ഖാലിദ് ബിൻ ഫൈസൽ, മദീന നിവാസികളും സന്ദർശകരുമടക്കം ആയിരങ്ങൾ പെരുന്നാൾ നമസ്​കാരത്തിൽ പ​െങ്കടുത്തു. റിയാദിലെ ഇമാം തുർക്കി ബിൻ അബ്​ദുല്ല മസ്ജിദിൽ നടന്ന നമസ്​കാരത്തിന്​ ഹയർ ജുഡീഷ്യൽ ഇൻസ്​റ്റിറ്റ്യൂട്ടിലെ ടീച്ചിങ്​ സ്റ്റാഫ്​ അംഗം ശൈഖ്​ അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ് ബിൻ അബ്​ദുല്ല ആലുശൈഖ്​ നേതൃത്വം നൽകി. റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്​ദുൽ അസീസ് അടക്കം വിശ്വാസികളുടെ വൻക്കൂട്ടം ഈദ് അൽ അദ്ഹ നമസ്​കാരം നിർവഹിച്ചു.

മദീനയിൽ ഇമാം ഡോ. ഖാലിദ് അൽ മുഹന്ന പെരുന്നാൾ പ്രഭാഷണം നിർവഹിക്കുന്നു

മക്ക ഹറമിലെ പെരുന്നാൾ നമസ്​കാരം


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid al adhaSaudi Arabia
News Summary - saudi eid al adha
Next Story