സൗദി ഇലക്ട്രിസിറ്റി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി
text_fieldsറിയാദ്: വൈദ്യുതി തടസ്സവും മറ്റും മൂലം ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി സൗദി ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി. 2023ലെ കണക്കാണിത്. ഗാരണ്ടീഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടു എന്ന കണ്ടെത്തലിനെ തുടർന്നാണ് സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചത്.
2022-ലെ 72 ലക്ഷം റിയാലാണ് ഇങ്ങനെ നഷ്ടപരിഹാരമായി നൽകിയത്. 2023-ൽ അത് 33 ശതമാനം വർധിച്ചു. റെഗുലേറ്ററി അതോറിറ്റി അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2023-ൽ ഉപഭോക്താക്കൾക്ക് നൽകിയ നഷ്ടപരിഹാരത്തിെൻറ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 50 ശതമാനം വർധിച്ച് 84,000 ആയി.
ഗാരണ്ടീഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിെൻറ ഫലമായി ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാൻ സൗദി ഇലക്ട്രിസിറ്റി കമ്പനി ബാധ്യസ്ഥരായ കേസുകൾ കമ്പനി അതിെൻറ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.