Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
saudi arabia
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ അന്താരാഷ്​ട്ര...

സൗദിയിൽ അന്താരാഷ്​ട്ര യാത്രാവിലക്ക്​ മെയ്​ 17 വരെ നീട്ടി

text_fields
bookmark_border

റിയാദ്​: സൗദി അറേബ്യ അന്താരാഷ്​ട്ര യാത്രാവിലക്ക്​ മെയ്​ 17 വരെ നീട്ടി. കോവിഡിനെ തുടർന്ന്​ ഏർപ്പെടുത്തിയ വിലക്ക്​ മാർച്ച്​ 31ന്​ അവസാനിപ്പിക്കും എന്ന്​ ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതാണിപ്പോൾ നീട്ടിയത്​. മെയ്​ 17ന്​ പുലർച്ചെ ഒന്ന്​ മുതൽ അന്താരാഷ്​ട്ര സർവിസ്​ പുനരാരംഭിക്കും. രാജ്യത്ത്​ ആരംഭിച്ച വാക്​സിനേഷൻ കാമ്പയിനിലേക്ക്​ വിദേശത്തുനിന്ന്​ വാക്​സിൻ എത്താൻ കാലതാമസം ഉണ്ടാകുന്നതാണ്​ യാത്രാവിലക്ക്​ നീട്ടാൻ കാരണം. കര, നാവിക, വായു മാർഗങ്ങളിലൂടെയുള്ള രാജ്യാന്തര ഗതാഗതത്തിനുള്ള നിരോധനമാണ്​ നീട്ടിയത്​. അമേരിക്കൻ കമ്പനിയായ ഫൈസറി​െൻറ വാക്​സിനാണ്​ ആദ്യം സൗദിയിലെത്തിയത്​.

അതുപയോഗിച്ചുള്ള പ്രതിരോധ കുത്തിവെപ്പ്​ കാമ്പയിനാണ്​ രാജ്യത്ത്​ തുടരുന്നത്​. അതിലേക്കാവശ്യമായ ​വാക്​സി​െൻറ ഡോസുകൾ സൗദിയിൽ എത്തിക്കാൻ നിശ്ചയിച്ചിരുന്ന ഷെഡ്യൂളുകളിൽ മാറ്റമുണ്ടായതിനാൽ മാർച്ച്​ 31നുള്ളിൽ രാജ്യത്ത്​ വലിയൊരു വിഭാഗത്തിന്​ കുത്തിവെപ്പ്​ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്​.

കൂടുതൽ കമ്പനികളുടെ വാക്​സിനുകൾ രാജ്യത്തേക്ക്​ കൊണ്ടുവരാനുള്ള നീക്കം നടക്കുന്നുണ്ട്​. ഇന്ത്യയിൽ നിന്ന്​ 30 ലക്ഷം ഡോസുകൾ എത്തിക്കാനുള്ള കരാറുമായി. എന്നാൽ, കോവിഡി​െൻറ രണ്ടാം വരവ്​ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിൽ സൗദിയിലെ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ്​ യാത്രാവിലക്ക്​ നീട്ടാനുള്ള തീരുമാനമെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travel bansaudi arabia
Next Story