ഈജിപ്ഷ്യൻ എയർഷോയിൽ മിന്നും പ്രകടനവുമായി സൗദി ഫാൽക്കൺസ്
text_fieldsറിയാദ്: എയർഷോയിൽ മിന്നും പ്രകടനം കാഴ്ചവെച്ച് റോയൽ സൗദി എയർഫോഴ്സ് ടീം. വടക്കൻ ഈജിപ്തിലെ അൽഅലമൈൻ നഗരത്തിൽ ‘ഈജിപ്ത് എയർ ആൻഡ് സ്പേസ് എക്സിബിഷൻ 2024’ സമാപനത്തോടനുബന്ധിച്ചാണ് സൗദി എയർഫോഴ്സ് ടീം ‘സൗദി ഫാൽക്കൺസ്’ എയർഷോ അവതരിപ്പിച്ചത്.
സൗദി ഫാൽക്കൺസ് ടീം നൈപുണ്യത്തോടെയും കൃത്യതയോടെയും വൈദഗ്ധ്യത്തോടെയും നടത്തിയ പ്രകടനം പങ്കെടുത്തവരുടെ പ്രശംസയും മതിപ്പും പിടിച്ചുപറ്റി. മൂന്നു ദിവസം നീണ്ടുനിന്ന ‘ഈജിപ്ത് എയർ ആൻഡ് സ്പേസ് എക്സിബിഷൻ 2024’ൽ ലോകമെമ്പാടുമുള്ള 100ലധികം രാജ്യങ്ങളാണ് പങ്കെടുത്തത്. ഏറ്റവും വലിയ വിമാന നിർമാതാക്കളും ബഹിരാകാശ വ്യവസായ സ്ഥാപനങ്ങളും മേളയിൽ പങ്കെടുത്തു. പ്രദർശനത്തിൽ റോയൽ സൗദി എയർഫോഴ്സും പങ്കാളിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.