യമനിൽ കായിക പദ്ധതികൾ നടപ്പാക്കാൻ സൗദി ധനസഹായം
text_fieldsറിയാദ്: യമനിലെ ഏദനിൽ കായിക പദ്ധതികൾ നടപ്പാക്കാൻ സൗദി ധനസഹായം. ഏദനിലെ അൽ ജസീറ, അൽ റൗദ, അൽ മിന സ്റ്റേഡിയങ്ങളുടെ വികസനത്തിനാണ് ധനസഹായം. യമനിനായുള്ള സൗദി വികസന, പുനർനിർമാണ പരിപാടിയുടെ ഭാഗമായാണിത്. പദ്ധതിക്ക് കീഴിൽ യമനിലെ നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണ്.
യമനിലെ യുവാക്കളെയും കായിക വിനോദങ്ങളെയും പിന്തുണക്കുന്നതാണ് ഈ പദ്ധതികൾ. യമനിലെ യുവാക്കളുടെ കഴിവുകളും ഊർജവും വികസിപ്പിക്കുന്നതിനും സുസ്ഥിര വികസനത്തിന് പ്രാപ്തമാക്കുന്നതിനുമുള്ള പ്രധാന ഘടകങ്ങളാണ്.
യമനിലെ വിവിധ കായിക പ്രവർത്തനങ്ങൾ വികസിപ്പിക്കുക, കായിക സൗകര്യങ്ങളുടെയും സ്ഥാപനങ്ങളുടെയും കാര്യക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തുക, കായിക പരിശീലകരുടെ കഴിവുകൾ വികസിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
യമനിനായുള്ള സൗദി വികസന പുനർനിർമാണ പരിപാടി വളരെ ശ്രദ്ധേയമാണ്. യമൻ സഹോദരങ്ങളെ അടിസ്ഥാനപരവും സുപ്രധാനവുമായ എട്ട് മേഖലകളിൽ സേവിക്കുന്നതിനായുള്ള വികസന പദ്ധതികളും സംരംഭങ്ങളും ഇതിനകം 263ൽ എത്തി.
വിദ്യാഭ്യാസം, ആരോഗ്യം, ജലം, ഊർജം, ഗതാഗതം, കൃഷി, മത്സ്യബന്ധനം, യമൻ സർക്കാരിന്റെ കഴിവുകൾ വികസിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുക, മറ്റ് വികസന പരിപാടികൾ എന്നിവ സൗദി ധനസഹായത്താൽ നടപ്പാക്കുന്നതിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.