മറഡോണയുടെ വിയോഗത്തിൽ ദുഃഖാർഥരായിസൗദി കാൽപന്ത് പ്രേമികൾ
text_fieldsജിദ്ദ: ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തിൽ ദുഃഖാർഥരായിരിക്കുകയാണ് സൗദിയിലെ ഫുട്ബാൾ പ്രേമികൾ. വർഷങ്ങൾക്കു മുമ്പ് ജിദ്ദയിൽ കളിക്കാനെത്തിയപ്പോൾ അദ്ദേഹത്തെ നേരിൽ കാണാൻ ഭാഗ്യമുണ്ടായ സൗദി ആരാധകരിലാണ് വിയോഗ വാർത്ത വേദന പടർത്തിയത്.
1986ൽ മെക്സികോയിൽ നടന്ന ലോകകപ്പിൽ അർജൻറീനയെ വിജയത്തിലേക്ക് നയിച്ചത് മുതലാണ് മറഡോണ അന്താരാഷ്ട്രതലത്തിൽ കാര്യമായും അറിയപ്പെട്ടുതുടങ്ങിയത്. അതുകഴിഞ്ഞ് രണ്ടു വർഷത്തിനകം തന്നെ 1988ൽ അദ്ദേഹം സൗദിയിലെത്തി. ജിദ്ദയിൽ അൽഅഹ്ലി ക്ലബിനുവേണ്ടിയായിരുന്നു മറഡോണയുടെ ബൂട്ടണിയൽ. അൽഅഹ്ലി ക്ലബിെൻറ 50ാം വാർഷികത്തോടനുബന്ധിച്ചു നടന്ന പ്രദർശന മത്സരത്തിൽ ഡെന്മാർക്കിെൻറ ബ്രോണ്ട്ബി ക്ലബിനെതിരായി കളിക്കാനായിരുന്നു മറഡോണ അൽഅഹ്ലി ജഴ്സി അണിഞ്ഞത്. യൂറോപ്യൻ എതിരാളികളായ ബ്രോണ്ട്ബി ക്ലബിനെ രണ്ടിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്താൻ അന്ന് അൽഅഹ്ലി ക്ലബിന് സാധിച്ചു. ഇതിൽ രണ്ട് ഗോളുകൾ മറഡോണ നേരിട്ടാണ് നേടിയത്.
കളിക്കിടെ പരിക്കേൽക്കുമെന്ന് ഭയപ്പെടുത്തിയും മറ്റും താൻ കളിക്കുന്ന ക്ലബിൽ നിന്നും നിരവധി എതിർപ്പുകൾ ഉണ്ടായിട്ടും അന്ന് അതിനെയെല്ലാം അവഗണിച്ചുകൊണ്ടാണ് അദ്ദേഹം സൗദിയിലെത്തിയത്. ലോക ഫുട്ബാൾ ഇതിഹാസതാരം മറഡോണക്ക് ജിദ്ദയിലെ സ്റ്റേഡിയത്തിൽ നിന്നുയർന്ന ഹർഷാരവത്തിെൻറ ഓർമകളിൽ മൂന്ന് പതിറ്റാണ്ടിനിപ്പുറം അദ്ദേഹത്തിെൻറ ചേതനയറ്റ ശരീരത്തോടുള്ള ആദരാഞ്ജലികൾ അർപ്പിക്കുകയാണ് സൗദിയിലെ ഫുട്ബാൾ പ്രേമികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.