വനിത ഫുട്ബാൾ വകുപ്പ് രൂപവത്കരിച്ച് സൗദി ഫുട്ബാൾ ഫെഡറേഷൻ
text_fieldsജുബൈൽ: രാജ്യത്ത് വനിതകളുടെ ഫുട്ബാൾ മികവ് വർധിപ്പിക്കുന്നതിനും മത്സരങ്ങളിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ (സാഫ്) പുതിയ വകുപ്പ് രൂപവത്കരിച്ചു.വനിത ഫുട്ബാൾ കളിക്കാരെ പ്രോത്സാഹിപ്പിക്കാനും പിന്തുണക്കാനും അവരുടെ കൂട്ടായ്മയെ ശാക്തിപ്പെടുത്തുന്നതിനും കായികമേഖലയിൽ സ്ത്രീപങ്കാളിത്തത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനും വേണ്ടിയാണ് പുതിയ വകുപ്പിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയത്.
ദേശീയ അന്തർദേശീയ മത്സരങ്ങളിൽ സൗദി വനിത ടീമുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പുതിയ വകുപ്പ് പ്രവർത്തിക്കും. വിഷൻ 2030െൻറ ലക്ഷ്യങ്ങൾക്കനുസൃതമായി വനിത ഫുട്ബാളിനെ പ്രോത്സാഹിപ്പിക്കുന്നതുകൂടാതെ രാജ്യത്തുടനീളം സ്ത്രീ പങ്കാളിത്തം ഉറപ്പിക്കുന്ന വിവിധ പരിശീലന കളരികൾ സംഘടിപ്പിക്കും. സാഫ് ബോർഡ് അംഗം അദ്വ അൽ-അരിഫിയാണ് പുതിയ വകുപ്പിെൻറ മേധാവി.രണ്ട് വർഷത്തിനിടയിൽ സൗദി അറേബ്യയിൽ സംഘടിത വനിത ഫുട്ബാൾ പ്രോത്സാഹജനകമായ തുടക്കത്തിന് സാക്ഷ്യം വഹിച്ചുവെന്ന് അൽ-ആരിഫി അഭിപ്രായപ്പെട്ടു.
കായിക മേഖലയിൽ ഭരണപരമായ തീരുമാനമെടുക്കുന്ന തലങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം കാര്യക്ഷമമാക്കുന്നതിന് വനിത ഫുട്ബാളിെൻറ വികസനം സാധ്യമാക്കും. കായിക മന്ത്രാലയത്തിന് കീഴിൽ വനിതകളുടെ കായികയിനങ്ങൾക്കുവേണ്ടി ആവിഷ്കരിക്കുന്ന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാൻ ഇത് സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.ഇൗ വകുപ്പിന് വേണ്ടി പ്രത്യേകം ട്വിറ്റർ അക്കൗണ്ട് (@SAFF_WFD) ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.