തുർക്കിയക്ക് സൗദി; 20 ആംബുലൻസുകൾ നൽകി
text_fieldsസൗദി തുർക്കിയക്ക് നൽകിയ ആംബുലൻസുകൾ
ജിദ്ദ: സൗദി അറേബ്യ തുർക്കിയയിലേക്ക് 20 ആംബുലൻസുകൾ സംഭാവന ചെയ്തു. കിങ് സൽമാൻ റിലീഫ് സെൻററാണ് പൂർണമായും സജ്ജീകരിച്ച ആംബുലൻസുകൾ തുർക്കിയ ആരോഗ്യമന്ത്രാലയത്തിന് കൈമാറിയത്. തുർക്കിയയിൽ അടുത്തിടെയുണ്ടായ ഭൂകമ്പത്തിൽ നാശനഷ്ടമുണ്ടായ ആരോഗ്യസ്ഥാപനങ്ങളെ സഹായിക്കാനുള്ള കേന്ദ്രത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
തുർക്കിയയിലെ സൗദി അംബാസഡർ ഫഹദ് ബിൻ അസദ് അബു അൽനാസറിന്റെ സാന്നിധ്യത്തിലായിരുന്നു ആംബുലൻസുകളുടെ കൈമാറ്റം. തുർക്കിയ ആരോഗ്യ ഉപമന്ത്രി ഡോ. ശുഅയ്ബ് ബെറിഞ്ചിയും തുർക്കിയ ആരോഗ്യ മന്ത്രാലയത്തിലെ ഫോറിൻ റിലേഷൻസ് ഡയറക്ടർ ജനറൽ ഡോ. സലാമി കിലിച്ച്, കിങ് സൽമാൻ റിലീഫ് സെൻറർ പ്രതിനിധി ഖലാഫ് ബിൻ അബ്ദുല്ല അൽഉതൈബി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
ഭൂകമ്പത്തിൽ നാശനഷ്ടമുണ്ടായവർക്ക് നൽകിയ സഹായത്തിനും മാനുഷിക സഹായത്തിനും സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും തുർക്കിയ ആരോഗ്യ ഉപമന്ത്രി നന്ദി അറിയിച്ചു. ദുരിതബാധിതരുടെ ദുരിതം ലഘൂകരിക്കുന്നതിന് ഇത് സഹായകമായെന്ന് അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.