ഗസ്സയിൽ അന്താരാഷ്ട്ര നിയമലംഘനങ്ങൾ തുടരാൻ അനുവദിക്കില്ല -സൗദി വിദേശകാര്യ മന്ത്രി
text_fieldsറിയാദ്: ഗസ്സയിലെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം തുടരാൻ അനുവദിക്കില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. എസ്തോണിയയിലെ സന്ദർശനത്തിനിടെ വാർത്തസമ്മേളനത്തിലാണ് വിദേശകാര്യ മന്ത്രി സൗദി അറേബ്യയുടെ നിലപാട് വ്യക്തമാക്കിയത്. ദ്വിരാഷ്ട്ര പരിഹാരവും ഫലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരവും സമാധാനത്തിലേക്കുള്ള പാതയാണ്. ഗസ്സയിലെ യുദ്ധം നിർത്താനുള്ള സുരക്ഷ കൗൺസിലിന്റെ തീരുമാനത്തെ സൗദി സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.
ഗസ്സയിലെ വെടിനിർത്തൽ, മാനുഷിക സഹായം എത്തിക്കൽ, റഷ്യ-യുക്രെയ്ൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരൽ എന്നിവ എസ്തോണിയൻ ഭരണനേതൃത്വവുമായി ചർച്ച ചെയ്തെന്നും മന്ത്രി പറഞ്ഞു. സൗദിയും എസ്തോണിയയും തമ്മിലുള്ള വ്യാപാര സഹകരണത്തിന്റെ തോത് കഴിഞ്ഞ വർഷത്തോടെ 70 മില്യൺ ഡോളർ കവിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഔദ്യോഗിക സന്ദർശനത്തിനായി എസ്തോണിയ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ടാലിനിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.