സൗദി വിദേശകാര്യ മന്ത്രിയും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും കൂടിക്കാഴ്ച നടത്തി
text_fieldsറിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ എന്നിവർ കൂടിക്കാഴ്ച നടത്തി. ജർമനിയിൽ മ്യൂണിച്ചിലെ ‘സെക്യൂരിറ്റി കോൺഫറൻസ് 2024’ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ചർച്ച. കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങളും അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും അവലോകനം ചെയ്തു. ഗസ്സയിലെ സാഹചര്യങ്ങളും ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇക്കാര്യത്തിൽ നടത്തിയ അന്താരാഷ്ട്ര ഇടപെടലുകളും ചർച്ച ചെയ്തു. ജർമനിയിലെ സൗദി അംബാസഡർ അമീർ അബ്ദുല്ല ബിൻ ഖാലിദ് ബിൻ സുൽത്താൻ, വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അൽയഹ്യ, മന്ത്രിയുടെ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ വാലിദ് അൽസമായി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനുമായും സൗദി വിദേശകാര്യ ചർച്ച നടത്തി. ടെലിഫോണിലുടെ നടത്തിയ സംഭാഷണത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ പ്രത്യേകിച്ചും റഫ നഗരത്തിലെ സമീപകാല സംഭവവികാസങ്ങൾ, ഗസ്സയിലെ മാനുഷിക സാഹചര്യം, ഇക്കാര്യത്തിൽ നടത്തിയ ശ്രമങ്ങൾ തുടങ്ങിയവയും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.