വിദേശത്തുള്ളവരുടെ ഇഖാമ, റീഎൻട്രി പുതുക്കൽ ഫീസ് ഇരട്ടിയാകും
text_fieldsജിദ്ദ: സൗദി അറേബ്യക്ക് പുറത്തുള്ളവരുടെ റീഎൻട്രി വിസ കാലാവധി നീട്ടുന്നതിനും ഇഖാമ പുതുക്കുന്നതിനുമുള്ള ഫീസുകൾ ഇരട്ടിയാക്കുന്നു. ഇഖാമ, റീഎൻട്രി ഫീസ് സംബന്ധിച്ചുള്ള രാജകീയ തീരുമാനം ഭേദഗതി ചെയ്യാൻ ഗവൺമെന്റ് തീരുമാനിച്ചതായി സൗദിയിലെ പ്രാദേശിക പത്രമായ ‘അൽമദീന’ റിപ്പോർട്ട് ചെയ്തു. വിദേശി സൗദിയിലാണെങ്കിൽ റീഎൻട്രിക്ക് രണ്ടു മാസത്തേക്ക് 200 റിയാലും ഓരോ അധിക മാസത്തിനും 100 റിയാലുമാണ് ഫീസ്.
രാജ്യത്തിന് പുറത്താണെങ്കിൽ റീഎൻട്രിയുടെ കാലാവധി നീട്ടാൻ പ്രതിമാസ ഫീസായ 100 റിയാൽ 200 റിയാലാകും. മൾട്ടിപ്ൾ റീഎൻട്രി വിസ മൂന്നു മാസത്തേക്ക് 500 റിയാലും ഓരോ അധിക മാസത്തിന് 200 റിയാലുമാണ് ഫീസ്. രാജ്യത്തിനു പുറത്താണെങ്കിൽ കാലാവധി നീട്ടാൻ ഓരോ മാസത്തിനും നിലവിലുള്ളതിന്റെ ഇരട്ടി (400 റിയാൽ) ആകും. ഇഖാമക്ക് കാലാവധിയുണ്ടെങ്കിലേ റീഎൻട്രി വിസ കാലാവധി ദീർഘിപ്പിക്കാൻ കഴിയൂ. ആശ്രിത വിസക്കാരുടെ റീഎൻട്രി വിസകൾക്കും ഇത് ബാധകമാണ്. ആശ്രിതർ രാജ്യത്തിനു പുറത്താണെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോർട്ടൽ വഴി ഇഖാമ പുതുക്കുന്നതിനുള്ള ഫീസും ഇരട്ടിയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.