സൗദി മുൻ ആരോഗ്യ മന്ത്രി അന്തരിച്ചു
text_fieldsജിദ്ദ: സൗദി അറേബ്യയുടെ മുൻ ആരോഗ്യ മന്ത്രി ഡോ. ഉസാമ അബ്ദുൽ മജീദ് അൽശുബക്ഷി അന്തരിച്ചു. 1995 മുതൽ 2003 വരെയാണ് അദ്ദേഹം ആരോഗ്യ മന്ത്രിയായി സേവനം അനുഷ്ഠിച്ചത്. 1943-ൽ ജിദ്ദയിലാണ് അദ്ദേഹത്തിെൻറ ജനനം. 2015 വരെ ജർമനിയിലെ സൗദി അറേബ്യയുടെ അംബാസഡർ, കിങ് ഫഹദ് സെൻറർ ഫോർ മെഡിക്കൽ സയൻസ് ഡയറക്ടർ ബോർഡ് അംഗം, കിങ് അബ്ദുൽ അസീസ് സർവകലാശാല ഡയറക്ടർ, റോയൽ കോർട്ട് ഉപദേശകൻ തുടങ്ങി വിവിധ ഭരണ, മെഡിക്കൽ, അക്കാദമിക് സ്ഥാനങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ജർമനിയിലെ എർലാംഗൻ സർവകലാശാലയിൽ നിന്ന് ആന്തരിക രോഗങ്ങളിൽ ഡോക്ടറേറ്റും ഐറിഷ് റോയൽ കോളജ് ഓഫ് സർജൻസിെൻറ ഓണററി ഫെലോഷിപ്പും നേടിയിട്ടുണ്ട്. മൃതദേഹം വെള്ളിയാഴ്ച അസ്ർ നമസ്കാര ശേഷം ജിദ്ദയിലെ ഉമ്മുനാ ഹവ്വ മഖ്ബറയിൽ ഖബറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.