കിരീടത്തിലേക്ക് കുതിച്ച് ഹാമിൽട്ടൺ
text_fieldsജിദ്ദ: സൗദിയിൽ നടന്ന ഫോർമുല വൺ കാറോട്ട മത്സരത്തിലെ പ്രാഥമിക റൗണ്ട് മുതൽ ജേതാവാണ് ബ്രിട്ടീഷ് മെഴ്സിഡസ് താരം ലൂയിസ് ഹാമിൽട്ടൺ. ഞായറാഴ്ച രാത്രി ജിദ്ദ കോർണിഷിലെ ഏറ്റവും ദൈർഘ്യമുള്ളതും വേഗതയേറിയതുമായ ട്രാക്കിൽ ഫ്ലഡ് ലൈറ്റുകളുടെ വെള്ളിവെളിച്ചത്തിൽ ആവേശത്തിെൻറ ആർപ്പുവിളികേളടെയായിരുന്നു മത്സരം. രണ്ടു മണിക്കൂർ നീണ്ട കുതിപ്പിലാണ് കടുത്ത വെല്ലുവിളികളെ അതിജീവിച്ച് ബ്രിട്ടീഷ് താരം ഹാമിൽട്ടൺ, ഹോളണ്ട് താരം റെഡ്ബുൾ മാക്സ് വെർസ്റ്റാപനെ പരാജയപ്പെടുത്തി വിജയം കൊയ്തത്. തുടക്കത്തിൽ ഹാമിൽട്ടണും വെർസ്റ്റാപനും സമനിലയിൽ കുതിച്ചിരുെന്നങ്കിലും അവസാനനിമിഷം ഹാമിൽട്ടൺ വിജയത്തിലെത്തുകയായിരുന്നു. ഇതോടെ, വെർസ്റ്റാപന് രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഫിൻലൻഡിെൻറ മെഴ്സിഡസ് താരം വാൽട്ടേരി ബോട്ടാസിനാണ് മൂന്നാം സ്ഥാനം.തീപാറുന്ന പോരാട്ടമാണ് സൗദിയിൽ മത്സരത്തിെൻറ അവസാന റൗണ്ടിൽ ഹാമിൽട്ടണും വെർസ്റ്റാപനും തമ്മിൽ നടന്നത്.
നേരേത്ത നടന്ന മൂന്ന് പരീക്ഷണ റൗണ്ടുകളിലും യോഗ്യത മത്സരത്തിലും ഹാമിൽട്ടൺ തന്നെയായിരുന്നു ഏറ്റവും വേഗമേറിയ സമയം രേഖപ്പെടുത്തിയത്. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ സാന്നിധ്യത്തിലാണ് ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്സിെൻറ വാശിയേറിയ അവസാന റൗണ്ട് മത്സരം നടന്നത്. അന്താരാഷ്ട്ര ചാമ്പ്യന്മാരടക്കമുള്ള 20 ഡ്രൈവർമാർ അണിനിരന്ന അവസാന റൗണ്ട് മത്സരം കാണാൻ സ്ത്രീകളും കുട്ടികളുമടക്കം രാജ്യത്തിനകത്തും പുറത്തുമുള്ള ആയിരങ്ങളാണ് കോർണിഷിലേക്ക് ഒഴുകിയെത്തിയത്.ഒന്നാം സ്ഥാനം നേടിയ ബ്രിട്ടീഷ് മെഴ്സിഡസ് താരം ലൂയിസ് ഹാമിൽട്ടണ് കായികമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ ട്രോഫി സമ്മാനിച്ചു.
രണ്ടാംസ്ഥാനം നേടിയ ഹോളണ്ട് താരം മാക്സ് വെർസ്റ്റാപന് സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ പ്രസിഡൻറ് അമീർ ഖാലിദ് ബിൻ സുൽത്താൻ അബ്ദുല്ല അൽഫൈസലും മൂന്നാം സ്ഥാനം നേടിയ ഫിൻലൻഡ് താരം വാൽേട്ടരി ബോട്ടാസിന് അരാംകോ സി.ഇ.ഒ അമീൻ നാസറും ട്രോഫികൾ നൽകി.കൂടാതെ, കാറോട്ട മത്സരത്തിനെത്തിയ മെഴ്സിഡസ് ടീമിെൻറ ഡയറക്ടർ ഓഫ് എൻജിനിയേഴ്സിന് അനുമോദനപത്രം എസ്.ടി.സി ഗ്രൂപ് സി.ഇ.ഒ എൻജി. ഉലയാൻ അൽവതയ്ദ് സമ്മാനിച്ചു.സമാപന മത്സരത്തോടനുബന്ധിച്ച് സൗദി എയർഫോഴ്സിെൻറ 'ഫാൽക്കൺസ് ടീം' വിമാനങ്ങൾ ആകാശത്ത് വട്ടമിട്ടുപറന്ന് വർണവിസ്മയം തീർത്തു.25ലധികം വ്യത്യസ്ത രൂപങ്ങളുടെ പ്രകടനങ്ങളാണ് മത്സരത്തിനെത്തുന്ന കാണികൾക്കു മുമ്പാകെ കോർണിഷിെൻറ മാനത്ത് ഫാൽക്കൺ ടീം വരച്ചത്. വെള്ളിയാഴ്ചയാണ് ഫോർമുല വൺ സൗദി ഗ്രാൻഡ് കാറോട്ട മത്സരം ആരംഭിച്ചത്.
രണ്ടു ദിവസത്തെ പരീക്ഷണ ഓട്ടത്തിനും യോഗ്യത മത്സരത്തിനുംശേഷമാണ് ഞായറാഴ്ച അവസാന റൗണ്ട് മത്സരം നടന്നത്. വലിയ ആഗോള മത്സരത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിച്ചത് എട്ടുമാസത്തെ ഒരുക്കങ്ങളിലൂടെയാണ്.എത്ര വലിയ കായികമേളക്കും വേദിയാകാൻ സൗദിക്ക് കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനും രാജ്യം ആദ്യമായി ആതിഥേയത്വം വഹിച്ച ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്സ് കാറോട്ട മത്സരത്തിലൂടെ കഴിഞ്ഞു എന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.