Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി...

സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷം; സൗ​ജ​ന്യ പു​രാ​വ​സ്തു പ്ര​ദ​ർ​ശ​നം അ​വ​സാ​നി​ച്ചു

text_fields
bookmark_border
സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷം; സൗ​ജ​ന്യ പു​രാ​വ​സ്തു പ്ര​ദ​ർ​ശ​നം അ​വ​സാ​നി​ച്ചു
cancel
camera_alt

റി​യാ​ദ് പാ​ല​സ് മ്യൂ​സി​യ​ത്തി​ൽ ന​ട​ന്ന സൗ​ജ​ന്യ പു​രാ​വ​സ്തു പ്ര​ദ​ർ​ശ​ന പ​രി​പാ​ടി​യി​ൽ പ​​​ങ്കെ​ടു​ത്ത​വ​ർ

റി​യാ​ദ്: സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി റി​യാ​ദ് ന​സ്​​റി​യ​യി​ലെ പാ​ല​സ് മ്യൂ​സി​യ​ത്തി​ൽ ന​ട​ന്ന സൗ​ജ​ന്യ പു​രാ​വ​സ്തു പ്ര​ദ​ർ​ശ​നം അ​വ​സാ​നി​ച്ചു. 30ഓ​ളം ആ​ളു​ക​ളു​ടെ വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള പു​രാ​വ​സ്തു പ്ര​ദ​ർ​ശ​നം നാ​ലു​ദി​വ​സം എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് അ​ഞ്ചു​ മു​ത​ൽ രാ​ത്രി 10 വ​രെ​യാ​യി​രു​ന്നു. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രു​ന്നു. ഇ​ന്ത്യ​ക്കാ​ര​ട​ക്ക​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഈ ​അ​വ​സ​രം വി​നി​യോ​ഗി​ച്ചു, റി​യാ​ദി​ൽ നി​ന്ന് മെ​ക് 7, യാ​ത്ര ഗ്രൂ​പ്, സ്കൂ​ൾ- കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, ആ​വാ​സ് എ​ന്നീ സം​ഘ​ട​ന​ക​ൾ ഗ്രൂ​പ്പാ​യാ​ണ് മ്യൂ​സി​യം സ​ന്ദ​ർ​ശി​ച്ച​ത്.

അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഉ​ർ​ദു, ഹി​ന്ദി, ത​മി​ഴ്, പ​ഷ്​​തു, ബം​ഗ്ല എ​ന്നീ ഭാ​ഷ​ക​ളി​ൽ പ​രി​ജ്ഞാ​ന​മു​ള്ള​ർ ത​ർ​ജ​മ ചെ​യ്യാ​നു​ണ്ടാ​യി​രു​ന്നു. പൗ​രാ​ണി​ക കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ച വാ​ളു​ക​ൾ, മ​റ്റ് വെ​ടി​ക്കോ​പ്പു​ക​ൾ, സൗ​ദി​യി​ലെ അ​ബ്​​ദു​ൽ അ​സീ​സ് രാ​ജാ​വ് മു​ത​ലു​ള്ള​വ​രു​ടെ പ​ഴ​യ​കാ​ല ചി​ത്ര​ങ്ങ​ൾ, അ​ബ്ബാ​സി​യ-​റാ​ഷി​ദി​യ്യ കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ നാ​ണ​യ​ങ്ങ​ൾ, നോ​ട്ടു​ക​ൾ, സ്റ്റാ​മ്പു​ക​ൾ എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

കൂ​ടാ​തെ മ​ല​യാ​ളി ഫി​ലാ​റ്റ​ലി​സ്റ്റും ന്യൂ ​മി​സ്മാ​റ്റി​സ്റ്റു​മാ​യ അ​ബ്​​ദു​ൽ അ​സീ​സ് ക​ട​ലു​ണ്ടി​യു​ടെ ശേ​ഖ​രം ഒ​രു ഹാ​ളി​ൽ മു​ഴു​വ​നാ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന രീ​തി​യി​ലാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്, അ​തി​ൽ ഗ​ൾ​ഫ് രാ​ജാ​ക്ക​ന്മാ​രു​ടെ പ​ഴ​യ കാ​ല സ്റ്റാ​മ്പു​ക​ൾ, നാ​ണ​യ​ങ്ങ​ൾ, ക​റ​ൻ​സി എ​ന്നി​വ​യും ഇ​ന്ത്യ​യു​ടെ രൂ​പ, നാ​ണ​യ​ങ്ങ​ൾ, ഇ​ന്ത്യ​യു​ടെ 500 മു​ത​ൽ 1000 വ​രെ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള നാ​ണ​യ​ങ്ങ​ൾ, ഗാ​ന്ധി​ജി​യു​ടെ 50-ൽ ​കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ ഇ​റ​ക്കി​യ സ്റ്റാ​മ്പു​ക​ൾ, വിവിധ സ്റ്റാ​മ്പ് ശേ​ഖ​ര​ങ്ങ​ൾ, പ​ല രാ​ജ്യ​ങ്ങ​ളു​ടെ​യും സ്വ​ർ​ണ നോ​ട്ടു​ക​ൾ, 170-ൽ ​പ​രം രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക സ്റ്റാ​മ്പു​ക​ൾ, 100-ൽ ​പ​രം രാ​ജ്യ​ങ്ങ​ളു​ടെ ത്രി​കോ​ണ സ്റ്റാ​മ്പു​ക​ൾ, പോ​സ്റ്റ​ൽ കാ​ർ​ഡു​ക​ൾ, 200-ൽ ​കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളു​ടെ സ്റ്റാ​മ്പ്, നാ​ണ​യ​ങ്ങ​ൾ, ക​റ​ൻ​സി എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു. പെ​യി​ന്റി​ങ് ചി​ത്ര​ങ്ങ​ൾ, തോ​ലു​ക​ളി​ൽ ആ​ലേ​ഖ​നം ചെ​യ്ത ചി​ത്ര​ങ്ങ​ൾ, മെ​ഡ​ലു​ക​ൾ, പ​ഴ​യ​കാ​ല ക​ളി​ക്കോ​പ്പു​ക​ൾ എ​ന്നി​വയാ​ണ് എ​ക്സി​ബി​ഷ​ൻ ന​ട​ക്കു​ന്ന പാ​ല​സ് മ്യൂ​സി​യ​ത്തി​ൽ ഒ​രു​ക്കി​യി​രു​ന്ന​ത്.

അ​വ​സാ​ന ദി​വ​സം മ​ല​യാ​ളി ഗ്രൂ​പ്പി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് അ​ബ്​​ദു​ൽ അ​സീ​സ് ക​ട​ലു​ണ്ടി, സൗ​ദി ഫി​ലാ​റ്റ​ലി​ക് - ന്യൂ​മി​സ്മാ​റ്റി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റും മു​ൻ ശൂ​റ കൗ​ൺ​സി​ൽ മെം​ബ​റു​മാ​യ എ​ൻ​ജി. ഒ​സാ​മ അ​ൽ കു​ർ​ദി, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്ല അ​ൽ​ഖാ​ദി, ചെ​യ​ർ​മാ​ൻ സാ​ല​ഹ് അ​ബ്​​ദു​ല്ല അ​ൽ സ​ജ, റാ​ഷി​ദ് അ​ൽ ഖു​റൈ​ഷി, മ്യൂ​സി​യം സി.​ഇ.​ഒ ഉ​ബൈ​ദു​ല്ല അ​ൽ തു​ർ​ക്കി​സ്ഥാ​നി, മ്യൂ​സി​യം സി.​ഒ.​ഒ ഹി​ഷാം ഹ​മ്മാ​മി, റി​യാ​ദ് എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്​​ട​ർ ഒ​സാ​മ അ​ൽ ഫാ​യി​സ്, സൗ​ദി വ​നി​ത ക​ലാ​കാ​രി​യും ചി​ത്ര​കാ​രി​യു​മാ​യ ഹാ​ലാ​ജ് അ​ൽ​ദ​ബ്ബാ​ക്, മ​ല​യാ​ളി​ക​ളാ​യ നാ​സ​ർ ലെ​യ്സ്, ഷു​ക്കൂ​ർ പൂ​ക്ക​യി​ൽ, പി.​ടി.​എ. ഖാ​ദ​ർ കൊ​ടു​വ​ള്ളി, അ​ബ്​​ദു​ൽ സ​ലാം, ഖ​മ​ർ​ബാ​നു അ​ബ്​​ദു​ൽ സ​ലാം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArchaeologicalSaudi Foundation DaySaudi Foundation Day CelebrationSaudi Arabia NewsExhibition festival
News Summary - Saudi Foundation Day celebration; Free archaeological exhibition ends
Next Story