സൗദി സ്ഥാപക ദിനം: ലോഗോ പ്രകാശനം ചെയ്തു
text_fieldsജിദ്ദ: ഈ വർഷത്തെ സൗദി സ്ഥാപക ദിനത്തിെൻറ ലോഗോ പ്രകാശനം ചെയ്തു. സൗദി ഭരണകൂടത്തിെൻറ മഹത്വങ്ങൾ, വീരചരിതങ്ങൾ, കുലീനത എന്നിവ പ്രതീകവത്കരികുന്ന രീതിയിലാണ് ലോഗോ രൂപകൽപന ചെയ്തിരിക്കുന്നത്. ലോഗോയിൽ ഇതെല്ലാം അർഥമാക്കുന്ന നിരവധി ഐക്കണുകളുണ്ട്. മധ്യത്തിൽ സൗദി സമൂഹത്തിലെ പുരുഷന്മാരുടെ വീരത്വം സൂചിപ്പിച്ചു 'പതാക വഹിക്കുന്ന ഒരു മനുഷ്യൻ' എന്ന ഐക്കൺ ദൃശ്യമാകുന്നുണ്ട്.
ലോഗോ ഐക്കൺ നാല് ചിഹ്നങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. വളർച്ച, ജീവിതം, ഔദാര്യം എന്നിവയെ പ്രതീകവത്കരിക്കുന്ന ഈത്തപ്പഴമാണ് ഒന്ന്.
മറ്റൊന്ന് ഐക്യവും സാമൂഹിക സാംസ്കാരിക സൗഹാർദവും പ്രകടിപ്പിക്കുന്ന സദസാണ് (മജ്ലിസ്). മൂന്നാമത്തേത് രാജ്യത്തെ രാജാക്കന്മാരുടെയും ധീരന്മാരുടെയും ധീരതയും വീരത്വവും പ്രകടിപ്പിക്കുന്ന ഘടകമായ അറേബ്യൻ കുതിരയാണ്. നാലാമത്തേത് സാമ്പത്തിക ചലനാത്മകത, വൈവിധ്യം, ലോകത്തോടുള്ള തുറന്ന മനസ്സ് എന്നിവയെ സൂചിപ്പിക്കുന്ന വിപണിയുടെ സൂചകമാണ്.
'സ്ഥാപക ദിനം - 1727' എന്ന വാചകം ആദ്യത്തെ സൗദി ഭരണകൂടത്തിൻറ ചരിത്രം രേഖപ്പെടുത്തുന്ന നിരവധി കൈയ്യെഴുത്തു പ്രതികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ലിപിയിലാണ് മുദ്രണം ചെയ്തിരിക്കുന്നത്.
ആദ്യത്തെ സൗദി ഭരണകൂടത്തിെൻറ ചരിത്രം രേഖപ്പെടുത്തുന്നതും പൊതുസൗദി സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന മൂല്യങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതുമാണ് ലോഗോയുടെ മൊത്തത്തിലുള്ള സന്ദേശം. അഭിമാനം, ഉത്സാഹം, ആധികാരികത, കെട്ടുറപ്പ് എന്നിവയുടെ അർഥങ്ങളെയും സൂചിപ്പിക്കുന്നു. കൂടാതെ ആതിഥ്യമര്യാദ, ഔദാര്യം, അറിവ്, ശാസ്ത്രം എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ വർഷത്തെ ലോഗോയോടൊപ്പം ടാഗ്ലൈനായി 'എ ഫാറ്റ് ഡോ' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ സ്ഥാപക ദിനത്തിൽ അതുമായി ബന്ധപ്പെട്ട മൂല്യങ്ങളും അർഥങ്ങളും ഉത് ഉൾക്കൊള്ളുന്നു. രാജ്യത്തിെൻറയും സമൂഹത്തിെൻറയും സാംസ്കാരികവും സാമൂഹികവുമായ പൈതൃകത്തിൽ അഭിമാനം കൊള്ളുന്നതുമാണ് ഈ ടാഗ്ലൈൻ.
സൗദി അറേബ്യ സ്ഥാപിതമായ ദിനം എന്ന നിലയിൽ എല്ലാവർഷവും ഫെബ്രുവരി 22 ഔദ്യോഗിക അവധിയായി സൗദി ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞയാഴ്ചയാണ് പ്രഖ്യാപിച്ചത്. സൗദി അറേബ്യ സ്ഥാപിതമായ ദിനത്തിെൻറ സന്തോഷ സൂചകമായാണ് അന്നേദിവസം അവധി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.