Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി സ്ഥാ​പ​ക​ദി​നം; ...

സൗ​ദി സ്ഥാ​പ​ക​ദി​നം; ആഘോഷ നിറവിലലിഞ്ഞ്​ കിഴക്കൻ പ്രവിശ്യ

text_fields
bookmark_border
saudi founding day celebrations
cancel
camera_alt

സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ഒ​രു​ങ്ങി​യ ഇ​ത്​​റ

ദ​മ്മാം: ച​രി​ത്ര​വും സാം​സ്കാ​രി​ക​വും വ​ർ​ണ വി​സ്മ​യ​ങ്ങ​ളും സ​മ​ന്വ​യി​ക്കു​ന്ന ആ​ഘോ​ഷ​നി​റ​വി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥാ​പ​ക​ദി​നം കി​ഴ​ക്ക​ൻ പ്ര​വി​ശ്യ അ​വി​സ്മ​ര​ണീ​യ​മാ​ക്കി. ദ​ഹ്​​റാ​നി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് സെൻറ​ർ ഫോ​ർ വേ​ൾ​ഡ് ക​ൾ​ച​റും (ഇ​ത്​​റ) കോ​ർ​ണീ​ഷു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ദ​മ്മാ​മി​ലെ​യും അ​ൽ​ഖോ​ബാ​റി​ലെ​യും ആ​ഘോ​ഷ​ങ്ങ​ൾ. രാ​ജ്യ​ച​രി​ത്ര​ങ്ങ​ളെ തി​രി​കെ വി​ളി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ളും പാ​ര​മ്പ​ര്യ ക​ലാ​രൂ​പ​ങ്ങ​ളും വ​ർ​ണം വി​ത​റു​ന്ന ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി.

ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​േ​മ്പ ദ​മ്മാ​മി​ലെ വീ​ഥി​ക​ൾ ദേ​ശീ​യ​പ​താ​ക​ക​ളും വൈ​ദ്യു​തി ദീ​പ​ങ്ങ​ളും കൊ​ണ്ട്​ അ​ല​ങ്ക​രി​ച്ചി​രു​ന്നു. ഗ്രാ​മ ച​ത്വ​ര​ങ്ങ​ളി​ലും ന​ഗ​ര ഇ​ട​നാ​ഴി​ക​ക​ളി​ലും പാ​ര​മ്പ​ര്യ ഗാ​യ​ക​സം​ഘ​ങ്ങ​ളും ന​ർ​ത്ത​ക​രും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. രാ​ജ്യ​ത്തി​െൻറ തു​ട​ക്ക​ത്തി​നൊ​പ്പം ഉ​ന്ന​ത​ങ്ങ​ളി​ലേ​ക്കു​ള്ള കു​തി​പ്പി​െൻറ ഊ​ർ​ജം യു​വ​സ​മൂ​ഹ​ത്തി​ന്​ പ​ക​രു​ക എ​ന്ന​ത്​ മി​ക്ക പ​രി​പാ​ടി​ക​ളു​ടെ​യും ല​ക്ഷ്യ​മാ​യി​രു​ന്നു. സൗ​ദി​യു​ടെ സം​സ്കാ​രി​ക മു​ഖ​മാ​യി മാ​റി​യ ദ​ഹ്‌​റാ​നി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് സെൻറ​ർ ഫോ​ർ വേ​ൾ​ഡ് ക​ൾ​ച​ർ ഹ​രി​ത​വ​ർ​ണ​മ​ണി​ഞ്ഞ്​​ ആ​ഘോ​ഷ​ത്തി​ന്​ മാ​റ്റു​കൂ​ട്ടി. നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ്​ സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്​​റ സം​ഘ​ടി​പ്പി​ച്ച​ത്.

സം​ഗീ​ത പ്ര​ക​ട​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, സൗ​ദി​യു​ടെ സം​സ്കാ​രി​ക ച​രി​ത്രം പ​റ​യു​ന്ന പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ഹാ​ൻ​ഡ്-​ഓ​ൺ ലാ​ബു​ക​ൾ എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി. ആ​ദ്യ​മാ​യി എ​ണ്ണ ക​ണ്ടെ​ത്തി​യ​തും ദേ​ശീ​യ പെ​ട്രോ​ളി​യം ക​മ്പ​നി അ​രാം​കോ രൂ​പ​പ്പെ​ട്ട​തും സൗ​ദി അ​റേ​ബ്യ​യു​ടെ വ​ള​ർ​ച്ച​യും അ​നാ​വ​ര​ണം ചെ​യ്യു​ന്ന പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ഇ​ത്​​റ​യി​ൽ ന​ട​ക്കു​ന്നു​ണ്ട്. ഇ​ത്​​റ മ്യൂ​സി​യ​വും സ​വി​ശേ​ഷ​മാ​യ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മ​ധ്യ​പൗ​ര​സ്​​ത്യ​ദേ​ശ​ത്തി​െൻറ ത​ന​ത്​ ക​ലാ​രൂ​പ​ങ്ങ​ൾ, സൗ​ദി സം​സ്കാ​രം, ഇ​സ്​​ലാ​മി​ക ക​ല, അ​റേ​ബ്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​െൻറ പ്ര​കൃ​തി ച​രി​ത്രം, ആ​ർ​ൈ​ക​വ് ഗാ​ല​റി എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ക​ലാ​കാ​ര​ന്മാ​രു​ടെ ക​ലാ​സൃ​ഷ്​​ടി​ക​ളും ഇ​ൻ​സ്റ്റ​ലേ​​ഷ​നു​ക​ളും അ​ട​ങ്ങി​യ അ​ഞ്ച് ഗാ​ല​റി​ക​ളാ​ണ് ഇ​ത്റ മ്യൂ​സി​യ​ത്തി​ലു​ള്ള​ത്. കു​ട്ടി​ക​ളു​ടെ മ്യൂ​സി​യ​ത്തി​ൽ വി​വി​ധ ക​ളി​ക​ളും ക​ഥ​പ​റ​ച്ചി​ലും ചോ​ദ്യോ​ത്ത​ര സെ​​ഷ​നു​മു​ൾ​പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​വി​ധാ​നി​ച്ചി​ട്ടു​ണ്ട്.

ദ​മ്മാ​മി​ലെ കോ​ർ​ണി​ഷി​ൽ വി​വി​ധ ക​ലാ​കാ​ര​ന്മാ​രു​ടെ ക​ലാ പ്ര​ക​ട​നം കാ​ണാ​ൻ ആ​യി​ര​ങ്ങ​ളാ​ണെ​ത്തി​യ​ത്. അ​ൽ​ഖോ​ബാ​ർ കോ​ർ​ണി​ഷി​ലെ ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​വും ഗം​ഭീ​ര​മാ​യി​രു​ന്നു. അ​ന്നം ത​രു​ന്ന രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​വും അ​ന്ത​സ്സും പാ​ര​മ്പ​ര്യ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച്​ വി​വി​ധ ആ​ഘോ​ഷ​ങ്ങ​ളു​മാ​യി പ്ര​വാ​സി സം​ഘ​ട​ന​ക​ളും ഭാ​ഗ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi founding daySaudi Arabia News
News Summary - saudi founding day celebration
Next Story