ടൂറിസം മേഖലയില്‍ സൗദി ഫ്രാന്‍സുമായി സഹകരണത്തിന്
text_fieldsതീരുമാനിച്ചു. സല്‍മാന്‍ രാജാവിെൻറ അധ്യക്ഷതയില്‍ ചൊവ്വാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ടൂറിസം രംഗം വിപുലമാക്കാനുള്ള നടപടികൾക്ക് അംഗീകാരം നല്‍കിയത്. ടൂറിസം അതോറിറ്റി മേധാവി സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു.
ഫലസ്തീന്‍ ഒൗദ്യോഗിക സര്‍ക്കാറിന് കഴിഞ്ഞ മൂന്ന് മാസത്തെ ബജറ്റ് ഗഡു അടച്ചുതീര്‍ത്തതില്‍ മന്ത്രിസഭ ആശ്വാസം രേഖപ്പെടുത്തി. ഫലസ്തീന്‍ പൗരന്മാരുടെ പ്രശ്നം സൗദിക്ക് പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഒന്നാം സ്ഥാനത്താണെന്ന് മന്ത്രിസഭ വിലയിരുത്തി.
ദേശീയ ഭക്ഷ്യസമിതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഫുഡ് ആൻറ് ഡ്രഗ് അതോറിറ്റി സമര്‍പ്പിച്ച കരടിനാണ് അംഗീകാരം. രാജ്യത്തെ ഭക്ഷ്യ, ആരോഗ്യ നില മെച്ചപ്പെടുത്താനും സാമൂഹ്യ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുമുള്ള നിര്‍ദേശങ്ങള്‍ സമിതി പഠിച്ച് അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.