സൗദിയിലെ അഴിമതി വിരുദ്ധ നടപടി; എല്ലാവരും മോചിതരായി
text_fieldsറിയാദ്: സൗദി അറേബ്യയിലെ അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി റിയാദിലെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ തടവിലായിരുന്ന എല്ലാവരും മോചിതരായതായി റിപ്പോർട്ട്. പിടിയിലായവർ സർക്കാരുമായി ഒത്തുതീർപ്പിന് സന്നദ്ധമായതിനെ തുടർന്നാണ് മോചനം സാധ്യമായത്.
ക്രമവിരുദ്ധമായി ആർജിച്ച 100 ശതകോടി ഡോളർ തിരിച്ചുപിടിച്ച് പൊതുഖജനാവിന് മുതൽക്കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞവർഷം നവംബർ നാലിന് നടപടി ആരംഭിച്ചത്. രാജകുടുംബാംഗങ്ങളും മന്ത്രിമാരും ഉൾപ്പെടെ 200 ലേറെ പേരെ റിറ്റ്സ് കാൾട്ടണിൽ തടവിലാക്കിയിരുന്നു.
ഒത്തുതീർപ്പിന് സന്നദ്ധരായവരെ നടപടികൾ പൂർത്തിയാക്കി ഒന്നൊന്നായി പുറത്തുവിട്ടിരുന്നു. നിലവിൽ ഒരുതടവുകാരനും റിറ്റ്സ് കാൾട്ടണിൽ ശേഷിക്കുന്നില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി റോയിേട്ടഴ്സ് വാർത്ത ഏജൻസിയെ ഉദ്ധരിച്ച് അറബ്ന്യൂസ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.