Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആദ്യ സൗദി ഗെയിംസ്...

ആദ്യ സൗദി ഗെയിംസ് റിയാദിൽ​ ഈ മാസം 27 മുതൽ

text_fields
bookmark_border
ആദ്യ സൗദി ഗെയിംസ് റിയാദിൽ​ ഈ മാസം 27 മുതൽ
cancel

ജിദ്ദ: ആദ്യ സൗദി ഗെയിംസ്​ ഒക്​ടോബർ 27-ന്​ റിയാദിൽ ആരംഭിക്കും. 6,000-ത്തിലധികം കായികതാരങ്ങൾ സൗദി ചരിത്രത്തിലെ ആദ്യ ഗെയിംസിൽ അണിനിരക്കും. കിങ്​ ഫഹദ് അന്താരാഷ്​ട്ര സ്റ്റേഡിയത്തിലാണ്​ ഉദ്ഘാടന ചടങ്ങ്​ നടക്കുക. വിജയികൾക്ക് 20 കോടി റിയാലാണ്​ സമ്മാന തുക​​. ഗെയിംസ്​ 10 ദിവവസം നീണ്ടു​ നിൽക്കും. രണ്ടുവർഷം മുമ്പാണ്​ സൗദി ഗെയിംസിന്റെ​ പ്രഖ്യാപനമുണ്ടായത്​. കോവിഡിനെ തുടർന്ന്​​ ഗെയിംസ്​ പിന്നീട്​ നീട്ടിവെക്കുകയായിരുന്നു​.

സ്‌പോർട്‌സിലും അത്‌ലറ്റിക്സിലും ഭരണകൂടത്തിനുള്ള വലിയ താൽപ്പര്യത്തിന്റെ പ്രതിഫലനമാണ്​ സൗദി ഗെയിംസ്​ എന്ന്​ കായിക മന്ത്രി അമീർ അബ്​ദുൽ അസീസ്​ ബിൻ തുർക്കി പറഞ്ഞു. ഈ അവസരത്തിൽ ഗെയിംസി​​നുള്ള പിന്തുണക്ക്​ സൽമാൻ രാജാവിന്​ ആത്മാർഥമായ നന്ദി അറിയിക്കുന്നു. വിവിധ കായികമേഖലകളെ പിന്തുണയ്ക്കാനും ശാക്തീകരിക്കാനുമുള്ള അതീവതാൽപര്യമാണ്​ കിരീടാവകാശിയും പുലർത്തുന്നത്​. രാജ്യത്തിന്റെ കായികരംഗത്തെ ആവശ്യങ്ങൾ സ്പർശിച്ചയാളാണ്​. രാജ്യത്തെ യുവാക്കൾക്കും യുവതികൾക്കും വലിയ തിരിച്ചുവരവ് നൽകുന്ന ബൃഹത്തായ പല പദ്ധതികളും നടപ്പാക്കി. പ്രത്യേകിച്ചും ഈ സെഷൻ ഏറ്റവും വലിയ ദേശീയ കായികപദ്ധതിയാണ്​. വിഷൻ 2030-ന്റെ ഏറ്റവും പ്രധാനപ്പെട്ടതും സമഗ്രവുമായ പരിപാടികളിലൊന്നാണ്​. ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാവർക്കും വിജയം നേരുന്നുവെന്ന്​ കായിക മന്ത്രി പറഞ്ഞു.

യോഗ്യതാ റൗണ്ടുകളിലും പെർഫോമൻസ് ട്രയലുകളിലൂമായി 20,000-ത്തിലധികം പുരുഷ-വനിതാ കായികതാരങ്ങൾക്ക് സൗദി ഗെയിംസിന് മുന്നോടിയായി അവസരമൊരുക്കിയിരുന്നു. 6,000-ലധികം അത്‌ലറ്റുകളുടെയും 2,000 സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് സൂപ്പർവൈസർമാരുടേയും പങ്കാളിത്തത്തിനാണ്​ സൗദി ഗെയിംസ്​ സാക്ഷ്യം വഹിക്കുക. ഇവർ രാജ്യമെമ്പാടുമുള്ള 200-ലധികം ക്ലബ്ബുകളെ പ്രതിനിധീകരിക്കുന്നു. കൂടാതെ ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റിയുടെ പതാകയ്ക്ക് കീഴിൽ പങ്കെടുക്കുന്ന വിഭാഗങ്ങളുമുണ്ടാകും. മത്സരത്തിലെ വിജയികൾക്ക്​ ഏറ്റവും ഉയർന്ന സമ്മാനമണ്​ ഒരുക്കിയിരിക്കുന്നത്​. സമ്മാന തുക 20 കോടി റിയാൽ കവിയും. ഏതൊരു ഗെയിമിലെയും സ്വർണ മെഡൽ ജേതാവിന് 10 ലക്ഷം റിയാലും വെള്ളിക്ക് മൂന്ന് ലക്ഷം റിയാലും വെങ്കലത്തിന് ഒരു ലക്ഷം റിയാലുമാണ് ലഭിക്കുകയെന്നും മ​ന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Games
News Summary - Saudi games starting from tommarow
Next Story