റിയാദില്‍ മൂന്ന് െഎ.എസ് സങ്കേതങ്ങള്‍ കീഴടക്കി; രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
text_fieldsറിയാദ്: സൗദി തലസ്ഥാനത്തിനടുത്ത് മൂന്ന് ഐ.എസ് സങ്കേതങ്ങള്‍ സുരക്ഷാസേന കീഴടക്കിയതായി സുരക്ഷ വിഭാഗം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ രണ്ട് കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ സംഘം പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. സ്ഫോടക വസ്തുക്കളും തീവ്രവാദ ആക്രമണത്തിനുള്ള സജ്ജീകരണങ്ങളും ഒരുക്കിവെച്ച കേന്ദ്രങ്ങളില്‍ നിന്ന് പിടിക്കപ്പെട്ട അഞ്ച് പേരില്‍ രണ്ട് യമന്‍ പൗരന്മാരും രണ്ട് സ്വദേശികളുമാണുള്ളത്. ഇവരുടെ പേരുവിവരങ്ങളോ അഞ്ചാമത്തെയാളെക്കുറിച്ച വിവരങ്ങളോ സുരക്ഷ കാരണങ്ങളാല്‍ പുറത്തുവിട്ടിട്ടില്ല.
റിയാദിലെ റിമാല്‍ വില്ലേജിലെ വിശ്രമകേന്ദ്രം (ഇസ്തിറാഹ) കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതായിരുന്നു കീഴടക്കിയതില്‍ മുഖ്യ കേന്ദ്രം. സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കാനുള്ള സജ്ജീകരണങ്ങള്‍ ഈ ഇസ്തിറാഹയില് ഒരുക്കിയിരുന്നു. ചവേര്‍ ആക്രമണത്തിന് തയാറായ കേന്ദ്രത്തിലുണ്ടായിരുന്ന തീവ്രവാദി സുരക്ഷാസേനയുടെ സാന്നിധ്യം അറിഞ്ഞതോടെ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇസ്തിറാഹയിലും സമീപത്തും തീ പടരാനും സംഭവം കാരണമായി.
നഗരത്തിെൻറ തെക്കേ അറ്റത്തുള്ള അല്ഹാഇറിനടുത്ത ഗന്നാമിയ വില്ലേജില്‍ കുതിരകളുടെ ആലയം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന രണ്ടാമത്തെ കേന്ദ്രം ആക്രമണത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാനുള്ള ആസ്ഥാനമായാണ് ഉപയോഗിച്ചിരുന്നത്. നഗരത്തിെൻറ പടിഞ്ഞാറ് നിമാര്‍ വില്ലേജിലെ ഫ്ലാറ്റ് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന മൂന്നാമത്തെ സങ്കേതം കീഴടക്കാനുള്ള ശ്രമത്തില്‍ തീവ്രവാദി വെടിവെച്ചപ്പോള്‍ തിരിച്ചു വെടിവെച്ചതിനെ തുടര്‍ന്ന് അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. എന്നാല്‍ കെട്ടിടത്തിലോ സമീപത്തോ മറ്റാര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.