സൗദി കെ.എം.സി.സി 3000 ഹജ്ജ് വളൻറിയർമാരെ സേവനത്തിനിറക്കും
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജ് സേവനത്തിന് 3000 വളൻറിയർമാരെ സേവനത്തിനിറക്കാൻ മക്കയിൽ ചേർ ന്ന സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ഹജ്ജ് സെൽ യോഗം തീരുമാനിച്ചു. മദീന ഹറം പരിസരങ്ങളി ലും ഹാജിമാരുടെ പാർപ്പിട കേന്ദ്രങ്ങളിലും സേവന പ്രവർത്തനങ്ങൾക്കായ് മുന്നൂറോളം വള ൻറിയർമാരെ വിന്യസിക്കും. വനിത ഹാജിമാരെ സഹായിക്കാൻ വനിത വളൻറിയർമാരും രംഗത്തുണ് ടാവും. ജിദ്ദ വിമാനത്താവളത്തിലിറങ്ങുന്ന ഹാജിമാരെ സഹായിക്കാൻ ജിദ്ദ കെ.എം.സി.സിയുടെ നേതൃത്വത്തിൽ എയർപോർട്ട് മിഷൻ പ്രവർത്തകർ രംഗത്തിറങ്ങും. മക്ക ഹറം പരിസരങ്ങളിൽ വഴിതെറ്റുന്ന ഹാജിമാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാൻ മക്ക കെ.എം.സി.സിയുടെ നേതൃത്വത്തിൽ മുന്നൂറോളം വളൻറിയർമാർ സ്ഥിരമായി വിവിധ ഷിഫ്റ്റുകളിൽ സേവനം ചെയ്യും.
അസീസിയ്യയിലെ ഹാജിമാരുടെ പാർപ്പിട കേന്ദ്രങ്ങളിലും മക്ക കെ.എം.സി.സിയുടെ അസീസിയ്യ മിഷനിൽ മുന്നൂറോളം വളൻറിയർമാർ സേവനത്തിനിറങ്ങും. മക്കയിലെ വിവിധ ആശുപത്രികളിലും മെഡിക്കൽ സെൻററുകളിലും പ്രത്യേകം വളൻറിയർമാരും മെഡിക്കൽ ടീമും സേവനത്തിനുണ്ടാവും. വെള്ളിയാഴ്ചകളിൽ ഹറമിൽ തിരക്ക് വർധിക്കുന്നതിനനുസരിച്ച് ഫ്രൈഡെ ബാച്ചിനെ സേവനത്തിറക്കും. പ്രത്യേകം പരിശീലനം നൽകിയ ഈ വളൻറിയർമാർ ഹറമിൽനിന്ന് അസീസിയ്യ പാർപ്പിട കേന്ദ്രത്തിലേക്ക് പോവുന്ന പതിനായിരക്കണക്കിന് ഹാജിമാരുടെ യാത്ര നിയന്ത്രിക്കാനും സഹായിക്കാനും തിക്കും തിരക്കും ഒഴിവാക്കാനും ബസ്സ്റ്റാൻഡുകളിലും ഹറം പരിസരങ്ങളിലും പൊലീസ്, മിലിറ്ററി, പാരാമിലിറ്ററി സേനകളോട് സഹകരിച്ച് പ്രവർത്തിക്കും. അതോടൊപ്പം ഫ്രൈഡേ ബാച്ച് ലക്ഷക്കണക്കിന് ഹാജിമാർക്ക് കെ.എം.സി.സിയുടെ വകയായി കുടിവെള്ളവും ചെരിപ്പുകളും വിതരണം ചെയ്യും.
ഹജ്ജിന് ശേഷവും സേവനങ്ങൾ തുടരുന്നതാണ് എന്ന് കമ്മിറ്റി അറിയിച്ചു. ഹജ്ജ് വേളയിൽ മിനയിൽ 3000 വളൻറിയർമാർ സേവനത്തിനിറങ്ങും.
സൗദി അറേബ്യയിലെ ഏതാണ്ടെല്ലാ കെ.എം.സി.സി സെൻട്രൽ കമ്മിറ്റികളിൽനിന്നുമായി പ്രത്യേകം തെരഞ്ഞെടുത്ത് പരിശീലനം നൽകിയവരാണ് സേവനത്തിനുണ്ടാവുക. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയാണ് ഏറ്റവും കൂടുതൽ സേവകരെ അണിനിരത്തുക. അറഫ, മുസ്ദലിഫ, മിന, തുടങ്ങി ഹജ്ജിെൻറ സുപ്രധാന കർമങ്ങൾ നടക്കുന്ന ഇടങ്ങളിലും മെട്രോ സ്റ്റേഷനുകളിലും ആശുപത്രികളിലും പ്രത്യേകം സേവന വിഭാഗങ്ങളെ വിന്യസിക്കും. 300 വീൽചെയറുകളുമായി വീൽചെയർ വിങ്ങും ആംബുലൻസുകൾ അടക്കമുള്ള സന്നാഹങ്ങളുമായി മെഡിക്കൽ വിങ്ങും രംഗത്തുണ്ടാവും.
25 അംഗ ഗ്രൂപ്പുകളായാണ് വളൻറിയർമാരെ വിന്യസിക്കുക. ഓരോ ഗ്രൂപ്പിനും പ്രത്യേകം ക്യാപ്റ്റൻമാരും കോഒാഡിനേറ്റർമാരുമുണ്ടാവും. ലക്ഷക്കണക്കിന് ഹാജിമാർക്ക് മിനയിൽ നാലുദിവസം തുടർച്ചയായി കഞ്ഞിയും അച്ചാറും കുടിവെള്ളവും വിതരണം ചെയ്യും. പ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകാൻ മക്ക കെ.എം.സി.സി ഓഫിസിൽ ചേർന്ന ഹജ്ജ് സെൽ യോഗം സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള ഉദ്ഘാടനം ചെയ്തു. സൗദി കെ.എം.സി.സി നാഷനൽ ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. സുരക്ഷ സമിതി ചെയർമാൻ അശ്റഫ് തങ്ങൾ ചെട്ടിപ്പടി, ഹജ്ജ് സെൽ ട്രഷറർ കുഞ്ഞിമോൻ കാക്കിയ, ചീഫ് കോഒാാഡിനേറ്റർ അബൂബക്കർ അരിമ്പ്ര, ജനറൽ ക്യാപ്റ്റൻ ഉമ്മർ, ഗഫൂർ പട്ടാമ്പി, നാസർ ഒളവട്ടൂർ എന്നിവർ പങ്കെടുത്തു. ജനറൽ കൺവീനർമാരായ മുജീബ് പൂക്കോട്ടൂർ സ്വാഗതവും പി.എം. അബ്ദുൽ ഹഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.