ലഹരിവിരുദ്ധ സേനയെ ശക്തിപ്പെടുത്തി സൗദി
text_fieldsറിയാദ്: രാജ്യത്ത് മയക്കുമരുന്നുവേട്ട ശക്തമാക്കാൻ 512 ഉദ്യോഗസ്ഥരെക്കൂടി നിയമിച്ച് സൗദി അറേബ്യ. ലഹരി, മയക്കുമരുന്ന് കടത്ത് തടയാനുള്ള നടപടികൾ ശക്തമാക്കുന്നതിനിടെയാണ് പുതിയ നിയമനങ്ങൾ. രാജ്യത്തെ ഹൈവേകളിലും സംശയകരമായ പ്രദേശങ്ങളിലും ചെക് പോയൻറുകളും വർധിപ്പിച്ചിട്ടുണ്ട്. ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. അമീർ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അക്കാദമിയില്‍നിന്നു പരിശീലനം പൂർത്തിയാക്കിയവരാണ് പുതിയ അംഗങ്ങൾ.
ഉദ്യോഗാർഥികളുടെ ബിരുദദാനം പ്രോഗ്രാം ഡ്രഗ് കൺട്രോൾ ഡയറക്ടർ ജനറൽ മേജർ മുഹമ്മദ് അൽഖർനി നിർവഹിച്ചു. ഉദ്യോഗാർഥികൾക്ക് മേജർ ആശംസകൾ നേർന്നു സംസാരിച്ചു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് പ്രത്യേക സേന വിഭാഗം പ്രവർത്തിച്ചുവരുന്നത്. രാജ്യത്തുനിന്ന് ലഹരി ഉൽപന്നങ്ങൾ നിർമാർജനം ചെയ്യുന്നതിനാവശ്യമായ നൂതന സാങ്കേതികവിദ്യയോടുകൂടിയ പരിശീലനമാണ് ഉദ്യോഗാർഥികൾ പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.