ചികിത്സത്തുക അടക്കാൻ കഴിഞ്ഞില്ലെങ്കിൽ രേഖകൾ പിടിച്ചുവെക്കരുതെന്ന് ആരോഗ്യമന്ത്രാലയം
text_fieldsജിദ്ദ: ചികിത്സത്തുക അടക്കാൻ കഴിയാത്തവരുടെ കാര്യത്തിൽ ആശുപത്രികൾ പാലിക്കേണ്ട ചട്ടങ്ങൾ ഓർമിപ്പിച്ച് സൗദി ആരോഗ്യമന്ത്രാലയം. ചികിത്സത്തുക അടക്കാൻ കഴിഞ്ഞില്ലെങ്കിൽ രോഗികളുടെ തിരിച്ചറിയൽ രേഖകൾ പിടിച്ചുവെക്കാൻ പാടില്ല. ചികിത്സ ഫീസുകൾ വസൂലാക്കാൻ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് നിയമാനുസൃത നടപടികൾ സ്വീകരിക്കാം.
കുറ്റകൃത്യങ്ങളെ കുറിച്ചും ചികിത്സ തേടുന്ന രോഗികളോ അഡ്മിറ്റിൽ കഴിയുന്ന രോഗികളോ മരിച്ചാൽ അതേക്കുറിച്ചും ഏറ്റവും അടുത്ത ബന്ധപ്പെട്ട സുരക്ഷ വകുപ്പുകളെയും അതത് പ്രവിശ്യകളിലെ ആരോഗ്യ വകുപ്പിനെയും സ്വകാര്യ ആശുപത്രികൾ ഉടൻ അറിയിക്കണം.
കുറ്റകൃത്യങ്ങളിൽപെട്ട് പരിക്കേറ്റവർ ചികിത്സ തേടിയാലും അത്തരക്കാർക്ക് ചികിത്സ നൽകിയാലും ആംബുലൻസ് സേവനം തേടിയാലും അക്കാര്യവും ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കൽ നിർബന്ധമാണ്. വാഹനാപകടങ്ങളെയും അപകടങ്ങളിൽ പരിക്കേറ്റവരെയും കുറിച്ചുള്ള പൂർണ വിവരങ്ങൾ സ്വകാര്യ ആശുപത്രികൾ സൂക്ഷിക്കണമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.