Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവൈ​റ​ലാ​യി സൗ​ദി...

വൈ​റ​ലാ​യി സൗ​ദി കു​തി​ര പ​രി​ശീ​ല​ക​​ന്‍റെ വി​ജ​യാ​ഹ്ലാ​ദം

text_fields
bookmark_border
saudi cup 2024
cancel
camera_alt

ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന ഹ​മ​ദ്​ അ​ൽ​റാ​ഷി​ദ്

റി​യാ​ദ്​: സൗ​ദി ക​പ്പ്​ നേ​ടി​യ കു​തി​ര പ​രി​ശീ​ല​ക​​ൻ ഹ​മ​ദ് അ​ൽ റാ​ഷി​ദി​ന്‍റെ സ​ന്തോ​ഷ പ്ര​ക​ട​നം വൈ​റ​ൽ. റി​യാ​ദി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്​​ട്ര കു​തി​ര​യോ​ട്ട മ​ത്സ​ര​ത്തി​ൽ താ​ൻ പ​രി​ശീ​ലി​പ്പി​ച്ച സീ​നോ​ർ പെ​സ്‌​ക​ഡോ​ർ എ​ന്ന കു​തി​ര​ക്ക്​ ഒ​ന്നാം സ്ഥാ​നം​ ല​ഭി​ച്ച​പ്പോ​ൾ അ​ട​ക്കാ​നാ​വാ​ത്ത​വി​ധം ഹ​മ​ദ്​ അ​ൽ​റാ​ഷി​ദ്​ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന രം​ഗ​മാ​ണ്​ ആ​ളു​ക​ളു​ടെ മ​നം​ക​വ​ർ​ന്ന​ത്. സൗ​ദി ക​പ്പ് ഫൈ​ന​ലി​ന്​ ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നി​ൽ​നി​ന്ന്​ ട്രോ​ഫി സ്വീ​ക​രി​ക്കാ​നെ​ത്തു​ന്ന ഹ​മ​ദ്​ അ​ൽ​റാ​ഷി​ദി​​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​മാ​ണ്​ വൈ​റ​ലാ​യ​ത്. വെ​ളു​ത്ത താ​ടി​ക്കാ​ര​​നാ​യ അ​ദ്ദേ​ഹം ആ​ഹ്ലാ​ദം കൊ​ണ്ട്​ തു​ള്ളി​ച്ചാ​ടു​ന്ന വിഡി​യോ ആ​രു​ടെ​യും ഹൃ​ദ​യം ക​വ​രു​ന്ന​താ​ണ്. വി​ഡി​യോ ക്ലി​പ്പ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സ്വ​ദേ​ശി പൗ​ര​ന്മാ​ർ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് ഇ​ക്വ​സ്ട്രി​യ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ​ ഹ​മ​ദ്​ അ​ൽ​റാ​ഷി​ദി​നെ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ കി​രീ​ട​മ​ണി​യി​ക്കു​ന്ന​തി​​ന്‍റെ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും സൗ​ദി പൗ​ര​ന്മാ​ർ​ക്കി​ട​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു.

കു​തി​ര​പ​രി​ശീ​ല​ക​നാ​യ ഹ​മ​ദ്​ അ​ൽ​റാ​ഷി​ദി​ന് കു​തി​ര​ക​ളോ​ടു​ള്ള ഇ​ഷ്​​ടം പ​തി​നെ​ട്ടാം വ​യ​സ്സി​ലാ​ണ് തു​ട​ങ്ങി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം നേ​ടു​ന്ന നി​ര​വ​ധി കു​തി​ര​ക​ളെ അ​ദ്ദേ​ഹം പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്. 20 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കു​തി​ര പ​രി​ശീ​ല​ന മേ​ഖ​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് വി​പു​ല​മാ​യ അ​നു​ഭ​വ​മു​ണ്ട്. പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​തു​ൾ​പ്പെ​ടെ നി​ര​വ​ധി നേ​ട്ട​ങ്ങ​ളും ത​​ന്‍റെ ക​രി​യ​റി​ൽ അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്. അ​ബ്​​ദു​ല്ല രാ​ജാ​വി​​ന്‍റെ മ​ക്ക​ളു​ടെ​യും അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഖാ​ലി​ദി​ന്‍റെ​യും അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സു​ൽ​ത്താ​ന്‍റെ​യും കു​തി​ര​ക​ൾ​ക്കും പ​രി​ശീ​ല​ക​നാ​യി​ട്ടു​ണ്ട്. കു​തി​ര പ​രി​ശീ​ല​ന രം​ഗ​ത്തെ ഹ​മ​ദ്​ അ​ൽ​റാ​ഷി​ദി​ന്‍റെ നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ കു​തി​ര​സ​വാ​രി സ​മൂ​ഹ​ത്തി​ന് അ​ടു​ത്ത​റി​യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:horse raceSaudi Cup Horse RaceSaudi Cup 2024
News Summary - Saudi horse trainer's happiness goes viral
Next Story