2034 ലോകകപ്പിന് സൗദി ആതിഥേയത്വം; വിലയിരുത്തൽ നടപടി പൂർത്തിയാക്കി ഫിഫ
text_fieldsറിയാദ്: 2034ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശേഷിയും സൗകര്യങ്ങളും വിലയിരുത്തുന്ന നടപടികൾ അന്താരാഷ്ട്ര ഫുട്ബാൾ അസോസിയേഷൻ (ഫിഫ)പൂർത്തിയാക്കി. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളും മത്സരങ്ങൾക്കും ടീമുകൾക്കും ആതിഥേയത്വം വഹിക്കാനുള്ള സ്ഥലങ്ങളും സന്ദർശിച്ച് വിലയിരുത്തിയ ശേഷമാണ് ഫയൽ വെരിഫിക്കേഷൻ പൂർത്തിയാക്കിയതെന്ന് ‘എക്സ്’ പ്ലാറ്റ്ഫോമിലെ അക്കൗണ്ട് വഴി അൽ അഖ്ബാരിയ ചാനൽ റിപ്പോർട്ട് ചെയ്തു.
നോമിനേഷൻ ഫയലുകളുടെ സാങ്കേതിക വിലയിരുത്തൽ പോയൻറ് അവലോകനം ചെയ്യുന്നത് മൂല്യനിർണയ പ്രക്രിയയുടെ ഒരു വശം മാത്രമാണെന്ന് ഫിഫ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെയും വാണിജ്യ വശങ്ങളുടെയും സാങ്കേതിക വിലയിരുത്തലിന് ഊന്നൽ നൽകുന്നു. ഇത് സമീപകാല ലോകകപ്പ് നോമിനേഷനുകളുമായി പൊരുത്തപ്പെടുന്നതാണ്.
2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി സ്ഥാനാർഥിത്വ ഫയൽ വിലയിരുത്തി കൊണ്ടുള്ള മുഴുവൻ റിപ്പോർട്ടുകളും ഈ മാസം (നവംബർ) അവസാനം ഫിഫ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും ആതിഥേയത്വത്തിന് യോഗ്യരായ രാജ്യത്തെ ഡിസംബർ 11ന് തിരഞ്ഞെടുക്കുമെന്നും ഫിഫ പറഞ്ഞു.
2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി ശ്രമത്തിന് 140ലധികം രാജ്യങ്ങളിൽനിന്ന് പിന്തുണ ലഭിച്ചതായി നേരത്തേ സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് യാസർ അൽ മിശ്ഹൽ പറഞ്ഞിരുന്നു. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഈ പൂർണ പിന്തുണ സൗദിക്ക് മേൽ അന്താരാഷ്ട്ര സമൂഹത്തിനുള്ള വലിയ ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.