Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഞ്ച് മാസത്തിനിടെ...

അഞ്ച് മാസത്തിനിടെ നാല്​ ലക്ഷം സ്വദേശികൾക്ക്​ തൊഴിലവസരമൊരുക്കിയെന്ന്​ സൗദി മാനവ വിഭവശേഷി മന്ത്രി

text_fields
bookmark_border
saudi
cancel
camera_alt

സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ​മ്മദ്​ അൽറാജിഹി

ജിദ്ദ: അഞ്ച്​ മാസത്തിനിടെ നാല്​ ലക്ഷത്തിലധികം പേർക്ക്​ തൊഴിലവസരമൊരുക്കിയതായി സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി. ഈ വർഷം തുടക്കം മുതൽ മെയ് വരെ ജോലി ലഭിച്ച സ്വദേശികളു​ടെ എണ്ണം 4,20,000 കവിഞ്ഞതായി മന്ത്രി എൻജി. അഹ​മ്മദ്​ അൽറാജിഹി വ്യക്തമാക്കി. പുതിയ സ്വദേശിവത്​കരണ പദ്ധതിയുടെ പ്രഖ്യാപന വേളയിലാണ്​ മന്ത്രി ഇക്കാര്യം പറഞ്ഞത്​.

മുമ്പ് ജോലിയില്ലാത്ത സ്വദേശികളായ രണ്ട്​ ലക്ഷത്തിലധികം സ്​ത്രീ പുരുഷന്മാർ ഇതിലുൾപ്പെടും. എൻജിനീയറിങ്​ ജോലികൾ സ്വദേശിവത്​കരിച്ചതിലുടെ 13,000 ത്തിലധികം എൻജിനീയർമാർക്ക്​ തൊഴിൽ ലഭിച്ചിട്ടുണ്ട്​. സ്വദേശിവത്​കരണ തീരുമാനം വന്നതോടെ എൻജിനീയറിങ്​ തൊഴിൽ രംഗത്ത്​ പ്രവേശിക്കുന്ന 84 ശതമാനം പേർ സ്വദേശികളാണ്​. ഫാർമസി തൊഴിൽ സ്വദേശിവത്​കരിക്കാനുള്ള തീരുമാനത്തിലൂടെ​ 4281 ലധികം ഫാർമസിസ്​റ്റുകൾക്കും​ അക്കൗണ്ടിങ്​ ജോലികൾ സ്വദേശിവത്​ക്കരിക്കാനുള്ള തീരുമാനത്തിലൂടെ 15,000 ത്തിലധികം പുരുഷ-വനിതാ അക്കൗണ്ടൻറുമാർക്കും പ്രയോജനം ലഭിച്ചിട്ടുണ്ട്​.

തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് 35 ശതമാനത്തിലെത്തി. 2025 ആകു​േമ്പാഴേക്കും ലക്ഷ്യമിട്ടിരുന്നത്​ 30 ശതമാനമായിരുന്നുവെന്നും മന്ത്രി സൂചിപ്പിച്ചു. സൗദി തൊഴിൽ വിപണിയെ മികച്ച തൊഴിൽ വിപണികളിലൊന്നാക്കി മാറ്റുന്നതിൽ കിരീടാവകാശിയുടെ അഭിലാഷങ്ങളും നിർദേശങ്ങളും യഥാർഥ്യമാക്കാനാണ്​ മന്ത്രാലയം ശ്രമിക്കുന്നത്​. കോവിഡിനെ നേരിടുന്നതിലും തൊഴിൽ സംരക്ഷിക്കുന്നതിലും രാജ്യം വിജയിച്ചിട്ടുണ്ട്. തൊഴിൽ വിപണിയിൽ പ്രവേശിക്കുന്ന സൗദി പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം കോവിഡിന്​ മുമ്പുള്ളതിനേക്കാൾ കൂടുതലാണ്. മാനവ വിഭവശേഷി മന്ത്രാലയം കമ്പോളത്തോട് അടുത്തിടപഴകുന്നുണ്ട്​.

സ്വകാര്യമേഖലയിൽ രാജ്യത്തെ സ്​ത്രീകളുടെയും പുരുഷന്മാരുടെയും പങ്കാളിത്തവും അതി​െൻറ പ്രവർത്തനങ്ങളുടെ മുന്നേറ്റത്തിന് അവർ നൽകിയ ഫലപ്രദമായ സംഭാവനകളും വിലമതിക്കുന്നതാണ്​. കഴിവും വിദ്യാഭ്യാസവുമുള്ള യോഗ്യരായ ധാരാളം ആളുകൾ സ്വദേശി ഉദ്യോഗാർഥികൾക്കിടയിലുണ്ട്​. സാമ്പത്തിക രംഗത്ത്​ അവരുടെ സംഭാവന വലുതാണ്​. അത്​ സജീവമാക്കേണ്ടതാണെന്നതിൽ സംശയമില്ല. എല്ലാ തൊഴിലുകളിലും സ്വദേശികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും സംഭാവനകളും നിലവാരവും ഉയർത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച്​ സ്വദേശിവത്​ക്കരണ പരിപാടികൾ കൂടുതൽ വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia
News Summary - saudi HR minister says that four lakh employment opportunities created
Next Story