Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയുടെ മാനുഷിക...

സൗദിയുടെ മാനുഷിക പ്രവർത്തനങ്ങൾ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല ^ഡോ. അബ്ദുല്ല അൽറബീഅ

text_fields
bookmark_border
സൗദിയുടെ മാനുഷിക പ്രവർത്തനങ്ങൾ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല ^ഡോ. അബ്ദുല്ല അൽറബീഅ
cancel
camera_alt

ഡോ. അബ്ദുല്ല അൽറബീഅ വാർത്തസമ്മേളനത്തിൽ

ജിദ്ദ: സൗദിയുടെ മാനുഷിക പ്രവർത്തനങ്ങൾ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ലെന്ന് കിങ് സൽമാൻ റിലീഫ് ഫോർ റിലീഫ് ആൻഡ് ഹ്യൂമാനിറ്റേറിയൻ ആക്ഷൻ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ. കിങ് സൽമാൻ റിലീഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ച അന്ന് സൽമാൻ രാജാവ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്.

സൗദിയുടെ മാനുഷിക പ്രവർത്തനങ്ങൾക്ക് മതപരമോ, രാഷ്ട്രീയമോ, സൈനികമോ ആയ ഏതെങ്കിലും അജണ്ടയുമായി ബന്ധമില്ല. സിറിയയിലും തുർക്കിയയിലും ഉണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകുന്നതിനായി സൗദി ജനകീയ കാമ്പയിൻ ആരംഭിച്ചത് പ്രഖ്യാപിച്ച വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ ജനകീയ കാമ്പയിൻ കേന്ദ്രത്തിന്‍റെ മുൻ പ്രവർത്തനങ്ങളുടെ വിപുലീകരണമാണ്.

സിറിയയിലെ സഹോദരങ്ങളുടെ നിലവിലെ ദുസ്ഥിതി ലഘൂകരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. രാഷ്ട്രീയ ബന്ധമൊന്നും പരിഗണിക്കാതെ ഞങ്ങൾ പരിക്കേറ്റവരെയാണ് ശ്രദ്ധിക്കുന്നത്. യു.എൻ സംഘടനകളുമായും പ്രാദേശിക സംഘടനകളുമായും നിലവിലുള്ള ഞങ്ങളുടെ പ്രവർത്തനത്തിലൂടെ എല്ലാ സിറിയൻ പ്രദേശങ്ങളിലുമുള്ള സിറിയയിലെ സഹോദരങ്ങളിലേക്ക് ഞങ്ങൾ എത്തിച്ചേരും. കാമ്പയിൻ ആരംഭിക്കുന്നതിന് മുമ്പ് സിറിയയിൽ പ്രവർത്തിക്കുന്ന സംഘടനകളുമായി ആശയവിനിമയം ആരംഭിച്ചിട്ടുണ്ടെന്നും റബീഅ പറഞ്ഞു.

സഹായം പണമായോ സാധന സാമഗ്രികളായോ കേന്ദ്രം നേരിട്ട് സ്വീകരിക്കില്ല. ‘സാഹം പ്ലാറ്റ്‌ഫോമി’ലൂടെയോ കിങ് സൽമാൻ സെന്‍റർ വെബ്‌സൈറ്റ് വഴിയോ കേന്ദ്രത്തിന്‍റെ ബാങ്ക് അക്കൗണ്ട് വഴിയോ പണം ട്രാൻസ്ഫർ ചെയ്യുകയോ ചെക്കുകൾ അയക്കുകയോ ചെയ്താണ് സംഭാവനകൾ നൽകണ്ടേത്. ‘സാഹം’ വഴി സംഭാവന നൽകുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് മറ്റ് രണ്ട് മാർഗങ്ങളിലൊന്ന് ഉപയോഗിക്കാമെന്നും ഡോ. റബീഅ പറഞ്ഞു.

സിറിയയിലെയും തുർക്കിയയിലെയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സൽമാൻ രാജാവും കിരീടാവകാശിയും നിർദേശിച്ച ജനകീയ കാമ്പയിനിലൂടെ ലഭിക്കുന്ന സംഭാവനകൾ ഉപയോഗപ്പെടുത്തും. ദുരിതബാധിതർക്ക് പാർപ്പിടം, ആരോഗ്യം, അന്നദാനം എന്നിവ എത്തിക്കുന്നതിന് എയർ ബ്രിഡ്ജ് ഉടനെ ആരംഭിക്കും. പരിക്കേറ്റവരെയും ദുരിതബാധിതരെയും രക്ഷിക്കാൻ രക്ഷാപ്രവർത്തകർ ദുരിതബാധിത സ്ഥലങ്ങളിലേക്ക് പോകും. ദുരിതാശ്വാസ സംഘങ്ങളും സൗദി മെഡിക്കൽ, വളന്‍റിയർ എമർജൻസി ടീമുകളും സംഘത്തിലുണ്ടാകും.

മാനുഷിക ആവശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള പരിപാടികൾ നടപ്പാക്കുന്നതിനായി യു.എൻ സംഘടനകളുമായും മറ്റ് സംഘടനകളുമായും കേന്ദ്രം സഹകരിച്ച് പ്രവർത്തിക്കും. ഒരു ഫീൽഡ് ഇവാലുവേഷൻ ടീം ഉണ്ടാകും. അവർ സാഹചര്യം വിലയിരുത്തും. ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ വേണ്ട സാമഗ്രികൾ വിമാനങ്ങൾ വഴി അയക്കും. sahem.ksrelief.org/SYTR, കാമ്പയിൻ ബാങ്ക് അക്കൗണ്ട് (SA7780000500608018777776) എന്നിവ വഴി ആളുകൾക്ക് അവരുടെ സംഭാവനകൾ അയക്കാമെന്നും ഡോ. റബീഅ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Turkey EarthquakeDr. Abdullah Al Rabeeah
News Summary - Saudi humanitarian work is not related to politics ^Dr. Abdullah Al Rabia
Next Story