ഐ.എൻ.എൽ അഖിലേന്ത്യാ കമ്മറ്റിക്കൊപ്പമെന്ന വാർത്ത വ്യാജം - സൗദി ഐ.എം.സി.സി
text_fieldsജിദ്ദ: 'സൗദി ഐ.എം.സി.സി ഐ.എൻ.എൽ അഖിലേന്ത്യാ കമ്മറ്റിയുടെ കൂടെ' എന്ന രീതിയിൽ വന്ന പത്ര വാർത്ത അടിസ്ഥാന രഹിതമാണ്. പുതിയ കമ്മറ്റി എന്ന പേരിൽ ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുള്ളത് വ്യാജമായ അറിയിപ്പാണ്. സൗദി ഐ.എം.സി.സി കമ്മിറ്റി ഗ്രൂപ്പിൽ നിന്നും വാർത്തകൾ ചോർത്തിയതിൻറെ പേരിൽ കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നതിനാൽ ഐ.എം.സി.സി അംഗത്വം തന്നെ രാജി വെച്ച ആളുടെ നേതൃത്വത്തിലാണ് ഈ വ്യാജ കമ്മറ്റി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
ഐ.എം.സി.സിക്കാരായിരുന്ന കേവലം മൂന്ന് ആളുകളുടെ പേരുകളാണ് പ്രസ്തുത വാർത്തയിൽ ഉള്ളത്. പരാമർശിക്കപ്പെട്ട മറ്റുള്ളവരാരും തന്നെ ഐ.എം.സി.സി ഘടകങ്ങളുമായി ഒരു തരത്തിലുള്ള ബന്ധവും ഇല്ലാത്തവരാണ്. ഒരാള്‍ കെ.എം.സി.സി പ്രവര്‍ത്തകനാണ്. ഇത്തരം തരംതാണ പ്രവർത്തനങ്ങൾക്കു പിന്നിൽ പാർട്ടിയിൽ ഗ്രൂപ്പുകളുണ്ടാക്കി പരിഹാസ്യരാവുന്ന ചില മുൻ പ്രവാസികളാണ്. പ്രസ്തുത വാർത്ത അവരെ കൂടുതൽ മോശക്കാരക്കാനേ ഉപകരിക്കൂവെന്നും ഇത്തരക്കാരെ അവഗണിച്ചു കൊണ്ട് ഐ.എം.സി.സി ശക്തമായി മുന്നോട്ടു പോകുമെന്നും നാഷനൽ കമ്മിറ്റി പ്രസിഡന്‍റ് എ.എം അബ്ദുല്ലക്കുട്ടി, ജനറൽ സെക്രട്ടറി ഹനീഫ് അറബി, ട്രഷറർ നാസർ കുറുമാത്തൂർ, ഓർഗനൈസിങ് സെക്രട്ടറി മുഫീദ് കൂരിയാടൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.