ദുരിതബാധിതർക്ക് സൗദി ഐ.എം.സി.സി സഹായം എത്തിക്കും
text_fieldsറിയാദ്: വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവരെ ചേർത്തുപിടിക്കാനും സാന്ത്വനം നൽകാനും ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി നൽകുന്ന സഹായപദ്ധതിക്ക് എക്സിക്യൂട്ടിവ് കമ്മിറ്റി ചേർന്ന് രൂപം നൽകി. സൈനുദ്ദീൻ അമാനിയുടെ പ്രാർഥനയോടെ ആരംഭിച്ച യോഗം, നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹനീഫ് അറബി സ്വാഗതം പറഞ്ഞു. പ്രസിഡൻറ് സഈദ് കള്ളിയത്ത് അധ്യക്ഷത വഹിച്ചു.
ഐ.എം.സി.സി ഹജ്ജ് വളൻറിയർ ക്യാപ്റ്റൻ സജിമോൻ തൈപ്പറമ്പിനെയും വളൻറിയർമാരെയും അഭിനന്ദിച്ചു. വയനാട് ആശ്വാസ ഫണ്ട് സഈദ് കള്ളിയത്ത് നൽകി ഉദ്ഘാടനം ചെയ്തു. സൈനുദ്ദീൻ അമാനി, ഇസ്ഹാഖ് തയ്യിൽ, മുഹമ്മദ് ഗസ്നി വട്ടക്കിണർ, റാശിദ് കോട്ടപ്പുറം, അഫ്സൽ കാട്ടാമ്പള്ളി, അബ്ബാസ് മവ്വൽ, ശിഹാബ് വടകര, ഇർഷാദ് കളനാട്, സാദിഖ് ഇരിക്കൂർ, സജിമോൻ തൈപ്പറമ്പിൽ, അബ്ദുൽ റസാഖ് പടനിലം എന്നിവർ സംസാരിച്ചു. ഇക്ബാൽ പണിയാക്കര നന്ദി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.