മേയറും കുടുംബവും, കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിലുണ്ടായ തർക്കം ദൗർഭാഗ്യകരം
text_fieldsതലസ്ഥാനനഗരിയിൽ മേയറും കുടുംബവും , കെ എസ് ആർ ടി സി ഡ്രൈവറും തമ്മിലുണ്ടായ അപ്രതീക്ഷിതസംഭവങ്ങൾ , ദൗർഭാഗ്യകരമാണെന്നു കരുതുമ്പോൾ തന്നെ, ട്രാഫിക് ഭരണ പരിഷ്കാരങ്ങളും , ഔദ്യോഗിക സ്ഥാനങ്ങളിലുള്ളവരുടെ ഇടപെടലുകളും സമൂഹത്തിൽ ചർച്ചയാണ്. നമ്മുടെ നാട്ടിൽ കെ എസ് ആർ ടി സി യിലെ ഡ്രൈവർമാരുടെ ഡ്രൈവിംഗ് രീതികളിലും, ഡ്രൈവിംഗിലെ അപമര്യാദകളിലും മറ്റു ഡ്രൈവർമാർ പലപ്പോഴും ബുദ്ധിമുട്ടിലായിട്ടുണ്ട് .
എന്നാൽ വിവിധകാരണങ്ങളാൽ കൂടുതൽ പരാതികളിലേക്കോ പ്രശ്നങ്ങളിലേക്കോ സാധാരണക്കാർ പോകാറില്ല . റോഡുകളുടെയും , ബസുകളുടെയും അവസ്ഥ പലപ്പോഴും പരിതാപകരമാണ്. ട്രാഫിക് തിരക്കുകൾ ,എയർ കണ്ഡീഷനിംഗ് ഇല്ലാത്ത ബസ്സുകൾ ഡ്രൈവിംഗ് ആയാസകരമാക്കുന്നു. റോഡുകളിലെ ട്രാക്കുകളും സിഗ്നലുകളും പാലിക്കാതെയുള്ള ഡ്രൈവിംഗ് എല്ലാവർക്കും അസൗകര്യമാണ്. ഡ്രൈവർമാർക്ക് സുരക്ഷാ സംബന്ധിയായ ബോധവത്ക്കരണ ക്ലാസ്സുകൾ കാലാകാലം നൽകേണ്ടതാണ്. മര്യാദയും സൽസ്വഭാവവും പാലിക്കുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും വേതനവർധനവും നൽകേണ്ടതാണ്. ഡ്രൈവേഴ്സിന്റെ അസ്വസ്ഥതകൾക്ക് വിധേയമാകുന്നത് മിക്കവാറും ഇതര ഡ്രൈവേഴ്സായിരിക്കും. ഇതിനൊക്കെ പോസിറ്റീവായ മാറ്റങ്ങളും പരിഷ്കാരങ്ങളും ആവശ്യമാണ്.
എന്നാൽ അതോടൊപ്പം ഇത്തരം ഡ്രൈവർമാരുടെ പ്രതികരണങ്ങളിൽ അതെ നാണയത്തിൽ മറുപടി നല്കാൻ പൊതു പ്രവർത്തകരും , ഔദ്യോഗികസ്ഥാനങ്ങളിലുള്ളവരും ഒരുമ്പെട്ടാൽ പൊതുസമൂഹമാണ് ബുദ്ധിമുട്ടിലാകുക, എന്നാണ് അനുഭവം. ജനപ്രതിനിധികളും ഉത്തരവാദിത്വമുള്ള ഔദ്യോഗിക സ്ഥാനങ്ങളിലുള്ളവരും പൂർണ്ണമായും നിയമാനുസൃതനടപടികളിൽ മാതൃകാപരമായി വേണം ഇടപെടേണ്ടത്. പൊതുജന സേവനം ചെയ്യുന്ന സർക്കാർ ജീവനക്കാർക്കും അതോടൊപ്പം ജനപ്രതിനിധികൾക്കും നീതിയും നിയമവും ബോധ്യമാകുന്ന തരത്തിൽ കാലാകാലം വേണ്ടത്ര ബോധവത്ക്കരണ ക്ലാസ്സുകൾ നൽകേണ്ടത് കേരളത്തിൽ അനിവാര്യമായിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.