അപ്രതീക്ഷിതം അവിശ്വസനീയം മുരളീധരെൻറ തൃശൂരിലെ തോൽവി...
text_fieldsജില്ല ഒ.ഐ.സി.സി വളരെ പ്രതീക്ഷയോടെ കാത്തിരുന്ന റിസൽറ്റ് ഒരിക്കലും മറക്കാനാവാത്ത വിങ്ങലായി മാറി. ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടായി. എൽ.ഡി.എഫിന്റെ പല പഞ്ചായത്തുകളിലും വോട്ടുകൾ ബി.ജെ.പിക്കാണ് പോൾ ചെയ്തിട്ടുള്ളത്. മുൻ എം.പി പ്രതാപന്റെ ആശീർവാദത്തോടുകൂടിയാണ് കെ. മുരളീധരൻ തൃശൂരിൽ മത്സരത്തിനെത്തിയത്.
അമിത ആത്മവിശ്വാസം പ്രവർത്തകരുടെ ഇടയിൽ ഉണ്ടാവുകയും പ്രചാരണ രംഗത്ത് ബി.ജെ.പി വളരെ പിറകിലായിരുന്നിട്ടും പാളിച്ചകൾ എന്തെല്ലാമാണെന്ന് നമ്മൾ പരിശോധിക്കണം. ഡി.സി.സി പ്രസിഡൻറ് അതിന് മുൻകൈയെടുക്കുമെന്ന് കൂടി കരുതുന്നു. ഇൻഡ്യ മുന്നേറ്റമാണ് ഒരു സമാധാനം. ശക്തമായ പ്രതിപക്ഷമാകാൻ കഴിഞ്ഞതിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന് എല്ലാ പിന്തുണയും നൽകിക്കൊണ്ട് യു.ഡി.എഫിന് വോട്ട് ചെയ്ത മുഴുവൻ ജനാധ്യപത്യ വിശ്വാസികളോടും തൃശൂർ ജില്ല ഒ.ഐ.സി.സി നന്ദി അറിയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.