Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
saudi covid
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കോവിഡ്...

സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ഞായറാഴ്ച 531 പുതിയ കേസുകൾ

text_fields
bookmark_border

ജിദ്ദ: സൗദി അറേബ്യയിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഞായറാഴ്ച പുതുതായി 531 കേസുകളാണ്​ സ്​ഥിരീകരിച്ചത്​. 389 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,88,325 ആയി. ഇവരിൽ 3,76,947 പേർക്കും രോഗം ഭേദമായി.

ചികിത്സയിലുണ്ടായിരുന്നവരിൽ ഏഴ് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,650 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,728 ആണ്. ഇവരിൽ 638 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്ന റിയാദ് പ്രവിശ്യയിൽ 221 പുതിയ കേസുകളാണ് സ്​ഥിരീകരിച്ചത്. വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 221, കിഴക്കൻ പ്രവിശ്യ 105, മക്ക 99, മദീന 27, അൽ ഖസീം 22, അസീർ 14, ഹാഇൽ 13, തബൂക്ക് 8, അൽജൗഫ് 6, ജീസാൻ 5, വടക്കൻ അതിർത്തി മേഖല 5, നജ്റാൻ 4, അൽബാഹ 2.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidsaudi arabia
News Summary - Saudi increasing number of covid patients; Sunday 531 new cases
Next Story