Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാ​ണി​ജ്യ​ബ​ന്ധം...

വാ​ണി​ജ്യ​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തി സൗ​ദി–ഇ​ന്ത്യ ബി​സി​ന​സ് നെ​റ്റ്‌​വ​ർ​ക്ക് പു​ന​രാ​രം​ഭി​ച്ചു

text_fields
bookmark_border
വാ​ണി​ജ്യ​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തി സൗ​ദി–ഇ​ന്ത്യ ബി​സി​ന​സ് നെ​റ്റ്‌​വ​ർ​ക്ക് പു​ന​രാ​രം​ഭി​ച്ചു
cancel
camera_alt

വെ​ർ​ച്വ​ലാ​യി ന​ട​ന്ന സൗ​ദി-​ഇ​ന്ത്യ​ൻ ബി​സി​ന​സ് നെ​റ്റ്‌​വ​ർ​ക്ക് ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ഒൗ​സാ​ഫ്​ സ​ഇൗ​ദ്​ സം​സാ​രി​ക്കു​ന്നു

ജു​ബൈ​ൽ: ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ലു​ള്ള വ​ർ​ധി​ച്ചു​വ​രു​ന്ന സാ​മ്പ​ത്തി​ക വാ​ണി​ജ്യ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യി സൗ​ദി-​ഇ​ന്ത്യ​ൻ ബി​സി​ന​സ് നെ​റ്റ്‌​വ​ർ​ക്ക് (എ​സ്‌.​ഐ‌.​ബി.‌​എ​ൻ) പു​ന​രാ​രം​ഭി​ച്ചു. നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ജി​ദ്ദ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്.‌​ഐ.‌​ബി.‌​എ​ന്നി​െൻറ പ്ര​വ​ർ​ത്ത​നം സൗ​ദി വ്യാ​പ​ക​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​ണി​തെ​ന്ന്​​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച അം​ബാ​സ​ഡ​ർ ഡോ. ​ഔ​സാ​ഫ് സ​ഇൗ​ദ് പ​റ​ഞ്ഞു.

അ​ടു​ത്ത​കാ​ല​ത്താ​യി ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മി​ക്ക​വാ​റും എ​ല്ലാ മേ​ഖ​ല​ക​ളി​ലും മു​ന്നേ​റു​ക​യും ര​ണ്ടു രാ​ജ്യ​ങ്ങ​ളും ഇ​പ്പോ​ൾ ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ക​ളാ​യി​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ ഇ​രു രാ​ജ്യ​ത്തെ​യും ബി​സി​ന​സ് നേ​താ​ക്ക​ൾ ഒ​രു സം​വി​ധാ​ന​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് വ​ള​രെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന കാ​ര്യ​മാ​ണ്. ഇ​രു​രാ​ജ്യ​വും ത​മ്മി​െ​ല സാ​മ്പ​ത്തി​ക ബ​ന്ധം പ​ല​മ​ട​ങ്ങ് വ​ർ​ധി​ക്കു​ക​യും ഉ​ഭ​യ​ക​ക്ഷി വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രാ​ജ്യ​ത്തു​ട​നീ​ളം വ്യാ​പി​ക്കു​ക​യും ചെ​യ്ത​തി​നാ​ൽ ശൃം​ഖ​ല​യു​ടെ വി​പു​ലീ​ക​ര​ണം അ​നി​വാ​ര്യ​മാ​ണ്. സൗ​ദി-​ഇ​ന്ത്യ​ൻ ബി​സി​ന​സ് നെ​റ്റ്‌​വ​ർ​ക്കി​ൽ പ്ര​മു​ഖ ഇ​ന്ത്യ​ൻ ബി​സി​ന​സു​കാ​രും സൗ​ദി ആ​സ്ഥാ​ന​മാ​യു​ള്ള പ്ര​ഫ​ഷ​ന​ലു​ക​ളും ഇ​ന്ത്യ​യു​മാ​യി ഇ​ട​പ​ഴ​കു​ന്ന അ​വ​രു​ടെ പ​ങ്കാ​ളി​ക​ളും ഉ​ൾ​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. വാ​ണി​ജ്യ മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു വേ​ദി ന​ൽ​കാ​നും ദ്വി​മു​ഖ നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും കൂ​ട്ടാ​യ്​​മ ല​ക്ഷ്യ​മി​ടു​െ​ന്ന​ന്ന് അം​ബാ​സ​ഡ​ർ വ്യ​ക്ത​മാ​ക്കി. രാ​ജ്യം വാ​ഗ്ദാ​നം ചെ​യ്യു​ന്ന വി​ശാ​ല​മാ​യ അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളെ അ​റി​യി​ക്കു​ന്ന​തി​നു​ള്ള ഒ​രു ജാ​ല​ക​മാ​യി ഇ​തു പ്ര​വ​ർ​ത്തി​ക്കും.

ഇ​രു​രാ​ജ്യ​ത്തി​െൻറ​യും ബി​സി​ന​സ്​ സ്ഥാ​പ​ന​ങ്ങ​ൾ ത​മ്മി​െ​ല സ​ഹ​ക​ര​ണം സു​ഗ​മ​മാ​ക്കു​മെ​ന്നും ഉ​ഭ​യ​ക​ക്ഷി സാ​മ്പ​ത്തി​ക ബ​ന്ധ​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ഇ​തു സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഇ​രു​രാ​ജ്യ​ത്തെ​യും ബി​സി​ന​സ്​ ക​മ്യൂ​ണി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​ക​പ​ര​മാ​ണ്. എ​സ്.‌​ഐ‌.​ബി.‌​എ​ന്നി​ന്​ റി​യാ​ദ്, ദ​മ്മാം, ജി​ദ്ദ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഘ​ട​ക​ങ്ങ​ളും ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യും ചാ​പ്റ്റ​ർ തി​രി​ച്ചു​ള്ള ക​മ്മി​റ്റി​ക​ളും ഉ​ണ്ടാ​കു​മെ​ന്നും ഒാ​ൺ​ലൈ​നാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ അം​ബാ​സ​ഡ​ർ വ്യ​ക്ത​മാ​ക്കി. റി​യാ​ദ്​ റീ​ജ​ന​ൽ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ ഖ​ലീ​ദ് അ​ൽ​അ​ബൂ​ദി, ജി​ദ്ദ​യു​ടെ ചു​മ​ത​ല​യു​ള്ള മ​സെ​ൻ ബാ​റ്റ​ർ​ജി, ദ​മ്മാം ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ അ​ൽ​ഖ​ഹ്താ​നി തു​ട​ങ്ങി 200ൽ ​അ​ധി​കം സം​രം​ഭ​ക​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tradesaudi newsSaudi-India Business Network
Next Story