ഇന്ത്യയിലേക്കുള്ള യാത്രാനിരോധനം നീങ്ങിയാലേ എയർ ബബിൾ കരാറിന് സാധ്യതയുള്ളൂ -സൗദിയിലെ ഇന്ത്യൻ അംബാസഡർ
text_fieldsജിസാൻ: മറ്റ് ഗൾഫ് രാജ്യങ്ങളെ പോലെ സൗദി അറേബ്യയുമായി എയർ ബബിൾ കരാറിൽ ഏർപ്പെടണമെങ്കിൽ ഇന്ത്യയിലേക്കുള്ള യാത്രാ നിരോധനം നീക്കേണ്ടതുണ്ടെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദ് പറഞ്ഞു. ദക്ഷിണ സൗദിയിലെ ജിസാനിലെത്തിയ അദ്ദേഹം ഇന്ത്യൻ സമൂഹ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു. ഒട്ടനവധി പ്രവാസികൾ ഇന്ത്യയിലും സൗദിയിലുമായി യാത്ര സംബന്ധമായ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഇവിടുത്തെ ഗവൺമെൻറിെൻറ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
മെഡിക്കൽ പ്രഫഷനലുകൾക്കു നേരിട്ട് സൗദിയിലേക്ക് വരാൻ കഴിയുന്നത് പോലെ യൂനിവേഴ്സിറ്റി അധ്യാപകർക്കും നേരിട്ട് യാത്ര ചെയ്യാനുള്ള അനുമതി നൽകണമെന്ന് സൗദി ഗവൺമെൻറിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അത് ഉടൻ തന്നെ നടപ്പാകുമെന്നും അംബാസഡർ പറഞ്ഞു. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജിസാനിൽ എത്തിയ അംബാസഡർക്ക് പ്രദേശത്തെ ഇന്ത്യൻ സമൂഹം സ്വീകരണം നൽകി. ജിസാൻ അൽ ബുർജ് അൽ വസീർ ഹോട്ടലിൽ നടന്ന പരിപാടിയിൽ ജിസാനിലെ തെരെഞെടുത്ത പ്രവാസി പ്രതിനിധികളുമായി അദ്ദേഹം സംവദിച്ചു. മേഖലയിലെ സാമൂഹിക രംഗത്തെ മികച്ച സേവനത്തിന് അദ്ദേഹം പ്രവാസി സമൂഹത്തെ അഭിനന്ദിച്ചു.
കോൺസുലേറ്റ് വെൽഫയർ അംഗങ്ങളുടെ എണ്ണം ഉയർത്തുക, വെൽഫെയർ അംഗങ്ങളിൽ സ്ത്രീകളെക്കൂടി ഉൾപ്പെടുത്തുക, ജിസാനിൽ സ്ഥിരം അറ്റസ്റ്റേഷൻ സംവിധാനം ഉണ്ടാക്കുക, ഹൂതി ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് സൗദി അറേബ്യയിൽ നിന്നും സഹായം ലഭിക്കാനുള്ള ശ്രമം നടത്തുക, നീറ്റ് പരീക്ഷക്ക് സൗദിയിൽ സെൻറർ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ പ്രവാസി സാംസ്കാരിക വേദി അസീർ പ്രസിഡൻറ് മുഹമ്മദ് ഇസ്മാഇൗൽ മാനു അംബാസഡറോട് യോഗത്തിൽ ഉന്നയിച്ചു. ഈ വിഷയത്തിൽ ഉചിതമായ നടപടി എടുക്കുമെന്ന് അബാഡഡർ മറുപടി പറഞ്ഞു.
അബാസഡർക്ക് ഒപ്പം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മുഹമ്മദ് ഷാഹിദ് ആലം, കോൺസുൽ ഹംന മറിയം എന്നിവർ ചടങ്ങിൽ പെങ്കടുത്തു. മൂവർക്കും ജിസാൻ പ്രവാസി സമൂഹത്തിെൻറ ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ വിവിധ സാമൂഹിക സംഘടനാ പ്രതിനിധികളായ ഖാലിദ് പട്ല, ഷമീർ അമ്പലപ്പാറ, ദേവൻ, അബ്ദുറഹ്മാൻ കുറ്റിക്കാട്ടിൽ, ഹസീന ബഷീർ, ഷീബ എബ്രഹാം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.