സൗദി-ഇന്ത്യൻ ആരോഗ്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsജിദ്ദ: സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജിൽ ഇന്ത്യൻ ആരോഗ്യമന്ത്രി മൻസുക് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ നടന്ന ജി20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തിനിടയിലാണ് കണ്ടുമുട്ടലുണ്ടായത്.
നിലവിലെ ആരോഗ്യ സാഹചര്യങ്ങളെയും ആരോഗ്യ ശുശ്രൂഷ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനെയും യോഗത്തിന്റെ ലക്ഷ്യങ്ങളുടെ വിജയത്തിന് പിന്തുണ നൽകേണ്ടതിനെയും സംയുക്ത ആരോഗ്യ സഹകരണം, രോഗികളുടെ സുരക്ഷ നിലനിർത്തുന്നതിനുള്ള പദ്ധതികൾ സജീവമാക്കുക എന്നിവയെയും കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ജി20 രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗത്തിനിടെ ഇന്ത്യൻ മന്ത്രിയെ കണ്ടതിൽ അൽ ജലാജിൽ സന്തോഷം പ്രകടിപ്പിച്ചു. ഈ വർഷത്തെ ആരോഗ്യ മുൻഗണനകളിലെ പുരോഗതിയും ഡിജിറ്റൽ ആരോഗ്യം, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങൾ, ആൻറിമൈക്രോബയൽ പ്രതിരോധം എന്നിവയുൾപ്പെടെ ആരോഗ്യ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്തതായി സൗദി ആരോഗ്യ മന്ത്രി പറഞ്ഞു.
കൂടാതെ ലോകാരോഗ്യ സംഘടനയുടെ പ്രസിഡൻറ് ഡോ. ടെഡ്രോസ് അദാനോമുമായും ആരോഗ്യ മന്ത്രി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സംഭാഷണങ്ങൾ കൈമാറുകയും നിലവിലെ ആരോഗ്യസ്ഥിതികൾ, ഡിജിറ്റൽ ആരോഗ്യം, രോഗികളുടെ സുരക്ഷ, തയാറെടുപ്പ്, ആരോഗ്യ അത്യാഹിതങ്ങളെ നേരിടൽ എന്നിവ സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.