രാജ്യാന്തര പുരസ്കാര നിറവിൽ 'സൗദി വ്യവസായ വികസന നിധി'
text_fieldsറിയാദ്: വാണിജ്യ മേഖലയിൽ പുതുമകൾ സൃഷ്ടിക്കുന്ന മികവിനുള്ള പുരസ്കാരം 'സൗദി വ്യവസായ വികസന നിധി'ക്ക് (എസ്.ഐ.ഡി.എഫ്). മിഡിലീസ്റ്റ്-നോർത്ത് ആഫ്രിക്ക മേഖലയിലെ മികവിനുള്ള സ്റ്റീവ് അവാർഡാണ് സൗദി അറേബ്യയുടെ ഇൗ വ്യവസായ വികസന ഏജൻസി കരസ്ഥമാക്കിയത്.
മധ്യപൗരസ്ത്യ മേഖലയിലെയും വടക്കേ ആഫ്രിക്കയിലെയും 17 രാജ്യങ്ങളിലെ മുഴുവൻ വാണിജ്യ സംഘടനകളെയും ഉൾപ്പെടുത്തി നടത്തുന്ന അന്താരാഷ്ട്ര ബിസിനസ് അവാർഡ് മത്സരത്തിലൂടെയാണ് പുരസ്കാര നിർണയം നടത്തുന്നത്. റാസൽഖൈമ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സ്പോൺസർ ചെയ്യുന്നതാണ് ഇൗ പുരസ്കാരം. പുതുമയെ അതിെൻറ എല്ലാ രൂപത്തിലും അംഗീകരിക്കുന്നതിലാണ് അവാർഡുകളുടെ ശ്രദ്ധ. ബിസിനസ് ഡേറ്റ ശേഖരണം, ബിസിനസ് ആപ്ലിക്കേഷൻ, വെബ് പോർട്ടൽ എന്നിവ കൈകാര്യം ചെയ്യുന്നതിലെ പുതുമയും ബിസിനസ് വായ്പകൾക്ക് അപേക്ഷിക്കുന്നതിനും തുടർനടപടികൾക്കുമായി 'ടാംകീൻ' എന്ന ആപ്ലിക്കേഷൻ വികസിപ്പിച്ചതും പരിഗണിച്ചാണ് സ്റ്റീവ് അവാർഡുകളിൽ ഒന്ന് ലഭിച്ചത്.
എസ്.ഐ.ഡി.എഫ് പ്രായോജകർക്കായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചതിനാണ് മറ്റൊരു അവാർഡ്. നടപടികളെല്ലാം ഡിജിറ്റലാക്കിയതുമൂലം അംഗീകൃത വായ്പകളുടെ എണ്ണം വർധിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും സാധിക്കുന്നതായി അവാർഡ് കമ്മിറ്റി വിലയിരുത്തി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി വായ്പകൾ അനുവദിക്കുന്നതിനുള്ള ആകെ നടപടിക്രമങ്ങളുടെ സമയദൈർഘ്യം 11 മാസത്തിൽനിന്ന് അഞ്ചായി കുറക്കുന്നതിനും ഇത് കാരണമായി. ആറു ജൂറികളിലൂടെ 60 ആഗോള പ്രഫഷനൽ വ്യക്തികൾ ശരാശരി മാർക്ക് അടിസ്ഥാനമാക്കിയാണ് സുവർണ, രജത, വെങ്കല പുരസ്കാര ജേതാക്കളെ നിർണയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.