Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ...

സൗ​ദി​യി​ൽ വേ​ന​ൽ​ചൂ​ട് ക​ടു​ത്തു, താ​പ​നി​ല 48 ഡി​ഗ്രി വ​രെ

text_fields
bookmark_border
temperature
cancel

റി​യാ​ദ്​: സൗ​ദി​യി​ൽ വേ​ന​ൽ​ചൂ​ടി​ന് കാ​ഠി​ന്യ​മേ​റി. രാ​ജ്യ​ത്തി​ന്റെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ താ​പ​നി​ല 48ഡി​ഗ്രി സെ​ൽ​ഷ്യ​സ് ക​ട​ന്നു. റി​യാ​ദി​ലും മ​ക്ക, മ​ദീ​ന ന​ഗ​ര​ങ്ങ​ളി​ലും ചൂ​ട് ശ​ക്ത​മാ​യി. രാ​ജ്യ​ത്തെ മ​റ്റു ന​ഗ​ര​ങ്ങ​ളി​ലും ചൂ​ടി​ന് ശ​ക്തി​യേ​റി​യി​ട്ടു​ണ്ട്. റി​യാ​ദ്, മ​ക്ക, മ​ദീ​ന ന​ഗ​ര​ങ്ങ​ളി​ലും ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. 45 മു​ത​ൽ 47 ഡി​ഗ്രി വ​രെ​യാ​ണ് ഇ​വി​ട​ങ്ങ​ളി​ലെ താ​പ​നി​ല. ഇ​ത്ത​വ​ണ വേ​ന​ൽ ക​ടു​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

വ​രാ​നി​രി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല ഇ​നി​യും ഉ​യ​രു​മെ​ന്നും കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ വ​ട​ക്ക​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ണു​ത്ത കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ള്ള​താ​യും അ​ൽ​ജൗ​ഫ് ഭാ​ഗ​ങ്ങ​ളി​ൽ പൊ​ടി​യോ​ട് കൂ​ടി​യ ചൂ​ടു​കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​താ​യും കാ​ലാ​വ​സ്ഥ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer heatSaudi Arabia News
News Summary - Saudi intense summer heat
Next Story