സൗദി ആഭ്യന്തരമന്ത്രി ഖത്തർ അമീറിനെ സന്ദർശിച്ചു
text_fieldsദോഹ: ഖത്തർ സന്ദർശിക്കുന്ന സൗദി ആഭ്യന്തരമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് അമീർ ൈശഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി.
മൂന്നുദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച രാത്രിയാണ് സൗദി ആഭ്യന്തര മന്ത്രി ഖത്തറിലെത്തിയത്. തിങ്കളാഴ്ച രാവിലെ അമീരി ദിവാനിലായിരുന്നു കൂടിക്കാഴ്ച. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് എന്നിവരുടെ ആശംസസന്ദേശങ്ങൾ അമീറിനെ അറിയിച്ചു.
സൗദി ഭരണനേതൃത്വത്തിനുള്ള സ്നേഹസന്ദേശവും ആശംസകളും അമീറും കൈമാറി. കൂടിക്കാഴ്ചയിൽ ഇരു രാഷ്ട്രങ്ങളും തമ്മിലെ ബന്ധവും സൗഹൃദവും ചർച്ചചെയ്യുകയും പരസ്പര സഹകരണം ശക്തമാക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അമീറുമായുള്ള കൂടിക്കാഴ്ചയിൽ ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയും പങ്കെടുത്തു.
ആഭ്യന്തരമന്ത്രിക്കൊപ്പം സൗദിയില്‍നിന്നുള്ള ഒരു ഉന്നതസംഘവും ഖത്തര്‍ സന്ദര്‍ശിച്ചു. ഉപരോധം അവസാനിപ്പിച്ചതിനുപിന്നാലെ സൗദി -ഖത്തർ ബന്ധം കൂടുതൽ ഊഷ്മളമാവുന്നതിെൻറ സൂചനയാണ് രാഷ്ട്ര നേതാക്കളുടെ സന്ദർശനവും കൂടിക്കാഴ്ചയും. കഴിഞ്ഞദിവസം പ്രധാനമന്ത്രിയെ സന്ദർശിച്ച്, ഖത്തർ- സൗദി സംയുക്ത വ്യാപാര കൗണ്‍സിലിെൻറ പ്രവര്‍ത്തനം സജീവമാക്കാൻ തീരുമാനിച്ചിരുന്നു.
സൗദിയുടെയും ഖത്തറിെൻറയും ദേശീയ വിഷന്‍ 2030െൻറ ഭാഗമായാണ് സംയുക്ത ബിസിനസ് കൗണ്‍സില്‍ രൂപവത്കരിച്ചത്.
കഴിഞ്ഞമാസം ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിനിടെയായിരുന്നു വ്യാപാര ബന്ധം കൂടുതൽ സജീവമാക്കുന്നതിെൻറ ഭാഗമായി സംയുക്ത ബിസിനസ് കൗണ്‍സിൽ സംബന്ധിച്ച് ധാരണയിെലത്തിയത്. സന്ദർശനം പൂർത്തിയാക്കിയ സൗദി ആഭ്യന്തര മന്ത്രി ദോഹയിൽ നിന്നും മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.