വർഗീയ ധ്രുവീകരണ ശക്തികളുടെ ഒളിയജണ്ടകളെ കരുതിയിരിക്കുക –ഇസ്ലാഹി സെന്റർ കാമ്പയിൻ
text_fieldsജിദ്ദ: 'മതം വിദ്വേഷമല്ല വിവേകമാണ്' എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സൗദി നാഷനൽ കമ്മിറ്റി നടത്തിവരുന്ന ത്രൈമാസ കാമ്പയിനിെൻറ ഭാഗമായി ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച സംഗമം ജംഇയ്യത്തുൽ ഖൈരിയ്യ ജിദ്ദ ഏരിയ മേധാവിയും ജിദ്ദയിലെ മാലദ്വീപ് ഓണററി കോൺസലുമായ ശൈഖ് അബ്ദുൽ അസീസ് ഹനഫി ഉദ്ഘാടനം ചെയ്തു.
ഇസ്ലാഹി സെന്റർ സീനിയർ വൈസ് പ്രസിഡന്റ് ബാബു നഹ്ദി അധ്യക്ഷത വഹിച്ചു. ഇസ്ലാഹി സെന്റർ മുൻ പ്രസിഡന്റ് അബൂബക്കർ ഫാറൂഖി ആശംസ അർപ്പിച്ചു സംസാരിച്ചു.
ശിഹാബ് സലഫി മുഖ്യ പ്രഭാഷണം നടത്തി. ലൗ ജിഹാദും നാർകോട്ടിക് ജിഹാദുമടക്കം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഇസ്ലാമിനെതിരെ ഉന്നയിക്കാനുള്ള ശ്രമങ്ങളെ കേരളത്തിെൻറ പൊതുബോധം തള്ളിക്കളഞ്ഞത് കേരളത്തിെൻറ ഇനിയും നന്മ വറ്റാത്ത വലിയൊരു വിഭാഗത്തിെൻറ ശേഷിപ്പാണ് കാണിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മതനിരപേക്ഷത എന്നത് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ തന്നെ ചേർക്കപ്പെട്ടത് ഇന്ത്യയിൽ അത്തരമൊരു സാമൂഹിക സാഹചര്യം നിലവിൽ വരാനും മതത്തിെൻറ അതിർവരമ്പുകളില്ലാതെ മനുഷ്യന് ഒന്നിച്ചു ജീവിക്കാനുള്ള സാഹചര്യമുണ്ടായിത്തീരണം എന്നതിനാലുമാണ്. രക്തസാക്ഷികളെയും ബലിദാനികളും സൃഷ്ടിക്കാനല്ല.
സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യമാണ് ഉണ്ടാവേണ്ടത്. അതിന് വൈയക്തികതലം തൊട്ടുള്ള പരിശ്രമങ്ങൾ ഉണ്ടാവണം.
മതം മുന്നിൽ വെക്കുന്ന മൂല്യങ്ങൾ ജീവിതത്തിലേക്ക് പരിവർത്തിപ്പിച്ചാലാണ് അതിനു സാധിക്കുക.
രക്തസാക്ഷികളെ സൃഷ്ടിക്കാൻ ഒരു മതവും ആവശ്യപ്പെട്ടിട്ടില്ലെന്നും ഇസ്ലാമിനെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടുള്ള പ്രചാരണങ്ങളും തെറ്റിദ്ധാരണകളും മാറാന് കാമ്പയിൻ സഹചര്യമൊരുക്കട്ടെ എന്നും ചടങ്ങിൽ ആശംസകളർപ്പിച്ച കെ.ടി. മുനീർ, അഹമ്മദ് പാളയാട്ട്, ഷിബു തിരുവനന്തപുരം, സി.എച്ച്. ബഷീർ എന്നിവർ അഭിപ്രായപ്പെട്ടു. അബ്ദുൽ അസീസ് സ്വലാഹി സ്വാഗതവും അമീൻ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.