സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ അംഗത്വ കാമ്പയിൻ
text_fieldsഫവാസ് കോഴിക്കോടിന് അംഗത്വം നൽകി ജനറൽ സെക്രട്ടറി സലീം കടലുണ്ടി മെംബർഷിപ്
കാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: 'വിശുദ്ധിയിലേക്ക് വിജയത്തിലേക്ക്' എന്ന പ്രമേയത്തിൽ ഫെബ്രുവരി 15 മുതൽ മാർച്ച് 15വരെ നടക്കുന്ന സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയസമിതിയുടെ മെംബർഷിപ് കാമ്പയിൻ ജുബൈലിൽ ആരംഭിച്ചു. സെന്റർ ഓഡിറ്റോറിയത്തിൽ ഫവാസ് കോഴിക്കോടിന് അംഗത്വം നൽകി ജനറൽ സെക്രട്ടറി സലീം കടലുണ്ടി ഉദ്ഘാടനം ചെയ്തു.
രണ്ടര പതിറ്റാണ്ടിലധികമായി മത സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായ ഇസ്ലാഹി സെന്ററിനു കീഴിൽ ഫോക്കസ്, എം.ജി.എം, ടീൻസ് ടാലന്റ് തുടങ്ങിയ യുവജന വിദ്യാർഥി ഘടകങ്ങളും പ്രവർത്തിച്ചുവരുന്നുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.