സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
text_fieldsദമ്മാം: ‘തിരക്കേറിയ ജീവിതവും ആരോഗ്യ സംരക്ഷണവും’ എന്ന വിഷയത്തിൽ സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം ദമ്മാം ചാപ്റ്റർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
സാമൂഹ മാധ്യമങ്ങളിലൂടെ ആരോഗ്യ സംരക്ഷണ വിഷയങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിൽ പ്രശസ്തനായ ഡോ. ഡാനിഷ് സലീം മുഖ്യാതിഥിയായി വിഷയാവതരണം നടത്തി. അൽറയാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാമൂഹിക-കാരുണ്യ പ്രവർത്തനത്തിൽ പെൺകരുത്തായ നർഗീസ് ബീഗത്തെ ആദരിച്ചു.
മാനസിക സമ്മർദ നിയന്ത്രണം, മികച്ച ഭക്ഷണ രീതി എന്നീ വിഷയങ്ങൾ മികച്ച സഭാസമ്പർക്കത്തിലൂടെ ഡോ. ഡാനിഷ് സലീം അവതരിപ്പിച്ചത് പരിപാടിയുടെ മാറ്റ് കൂട്ടി. ഫാർമസി കോഴ്സ് പഠിച്ചുകൊണ്ടിരുന്ന, പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് കൈത്താങ്ങാകാൻ സംഘടന നൽകിയ സഹായങ്ങളെ നർഗീസ് ബീഗം ഓർത്തെടുത്തു. ‘ജീവിതത്തിൽ എങ്ങനെ സന്തോഷം നിലനിർത്താം’ എന്ന വിഷയത്തിൽ ഡോ. ഡാനിഷ് സലീമിന്റെ പത്നി ഡോ. ഫൈസ ഷുക്കൂർ പ്രഭാഷണം നടത്തി.
ആബിദ് പാറക്കൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽ മജീദ് (കെ.എം.സി.സി), അൻവർ (നവോദയ), ഡി.വി. നൗഫൽ (സിജി), ഷംല നജീബ് (ഡബ്ല്യൂ.എം.സി), ഡോ. ഇസ്മാഈൽ (എം.ഡി.എ), മാധ്യമ പ്രവർത്തകരായ സാജിദ് ആറാട്ടുപുഴ, സുബൈർ ഉദിനൂർ, അൻവർ സാദത്ത് (റയാൻ ക്ലിനിക്), നജ്മുന്നീസ വെങ്കിട്ട (അൽ അബീർ ക്ലിനിക്) എന്നിവർ സംസാരിച്ചു.
ഇഹാൻ സൈൻ ഖിറാഅത് നിർവഹിച്ചു. ദമ്മാം ചാപ്റ്റർ റീജനൽ കോഓഡിനേറ്റർ മുഹമ്മദലി സ്വാഗതവും റിഫാദ് കെ. സൈദു നന്ദിയും പറഞ്ഞു. ഷബീർ അലി തോരകാട്ടിൽ, ഹഫീസ് മഠത്തിൽ, അനസ് അബ്ദുസലാം, ഷമീർ നമ്പിയത്ത്, ഹിഷാം മണോളി, മൻസൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.