Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ല​ഹ​രി​ക്കെ​തി​രെ...

‘ല​ഹ​രി​ക്കെ​തി​രെ സ​മൂ​ഹം ഒ​രു​മി​ച്ചു പോ​രാ​ട​ണം’; സൗ​ദി കേ​ര​ള ഫാ​ർ​മ​സി​സ്റ്റ് ഫോ​റം സി​ൽ​വ​ർ ജൂ​ബി​ലി സം​ഗ​മം

text_fields
bookmark_border
‘ല​ഹ​രി​ക്കെ​തി​രെ സ​മൂ​ഹം ഒ​രു​മി​ച്ചു പോ​രാ​ട​ണം’; സൗ​ദി കേ​ര​ള ഫാ​ർ​മ​സി​സ്റ്റ് ഫോ​റം സി​ൽ​വ​ർ ജൂ​ബി​ലി സം​ഗ​മം
cancel
camera_alt

സൗ​ദി കേ​ര​ള ഫാ​ർ​മ​സി​സ്റ്റ്​ ഫോ​റം സം​ഘ​ടി​പ്പി​ച്ച സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്

ജി​ദ്ദ: സൗ​ദി കേ​ര​ള ഫാ​ർ​മ​സി​സ്റ്റ് ഫോ​റം സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സൗ​ദി ഇ​ന്ത്യ ഹെ​ൽ​ത്ത് ഫോ​റം ജി​ദ്ദ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ്​ ഡോ. ​അ​ഷ്‌​റ​ഫ് എ. ​ആ​മി​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ഹ​മ്മ​ദ് ആ​ലു​ങ്ക​ൽ മു​ഖ്യാ​ഥി​തി​യാ​യ ച​ട​ങ്ങ്​ പു​തി​യ ത​ല​മു​റ​യെ പി​ടി​കൂ​ടി​യ ല​ഹ​രി മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം ഉ​ന്മൂ​ല​നം ചെ​യ്യാ​ൻ പൊ​തു​സ​മൂ​ഹം ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തു.

ല​ഹ​രി വി​രു​ദ്ധ​ത വി​ഷ​യ​ത്തി​ൽ ഫാ​ർ​മ​സി​സ്റ്റ്​ ഫോ​റം വൈ​സ് പ്ര​സി​ഡ​ന്റ്​ ആ​ബി​ദ് പാ​റ​ക്ക​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ആ​യി​ഷ ഇ​സ്മാ​ഈ​ൽ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ആ​രോ​ഗ്യ സെ​മി​നാ​റു​ക​ൾ, മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സൗ​ദി​യി​ലെ വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​യി അ​ലി മു​ഹ​മ്മ​ദ് അ​ലി, അ​ഷ്‌​റ​ഫ് മൊ​യ്തീ​ൻ (ജെ.​എ​ൻ.​എ​ച്ച്), ശ​റ​ഫു​ദ്ധീ​ൻ (ഏ​ഷ്യ​ൻ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് മ​ക്ക), റ​സാ​ഖ് (റാ​ഹേ​ലി പോ​ളി​ക്ലി​നി​ക്‌) എ​ന്നി​വ​രും മ​റ്റു ഫ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ച്ചു. ജ​ലീ​ൽ ക​ണ്ണ​മം​ഗ​ലം, ക​ബീ​ർ കൊ​ണ്ടോ​ട്ടി, ജം​ഷീ​ർ, മു​ജീ​ബ്, ജോ​യ് മൂ​ല​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ സൗ​ദി കേ​ര​ള ഫാ​ർ​മ​സി​സ്റ്റ് ഫോ​റം ആ​ദ്യ​കാ​ല ഭാ​ര​വാ​ഹി​ക​ളെ​യും മു​തി​ർ​ന്ന മെം​ബ​ർ​മാ​രെ​യും ആ​ദ​രി​ച്ചു.

സൗ​ദി​യി​ലെ വി​വി​ധ റീ​ജ്യ​നു​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത് സ​ഫീ​ർ (മ​ദീ​ന), ത​ൻ​വീ​ർ (മ​ക്ക), ഡോ. ​ഷ​ബ്‌​ന കോ​ട്ട (ജി​ദ്ദ), ആ​ബി​ദ് പാ​റ​ക്ക​ൽ (ദ​മ്മാം) തു​ട​ങ്ങി​വ​ർ സം​സാ​രി​ച്ചു. യൂ​നു​സ് മ​ണ്ണി​ശ്ശേ​രി മോ​ഡ​റേ​റ്റ​റാ​യ പ​രി​പാ​ടി​യി​ൽ സം​ഘ​ട​ന അം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​വി​ധ ക​ലാ​കാ​യി​ക പ്ര​ക​ട​ന​ങ്ങ​ൾ, ഓ​ർ​ക്ക​സ്ട്ര എ​ന്നി​വ അ​ര​ങ്ങേ​റി. പാ​ച​ക മ​ത്സ​രം, ചി​ത്ര​ര​ച​ന മ​ത്സ​രം, ഫു​ട്ബാ​ൾ, വ​ടം വ​ലി തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു കൂ​ട്ടി.

അ​തീ​ഖ്, റി​യാ​സ്, ന​സീ​ഫ് ഉ​മ​ർ, ഇ​സ്മാ​ഈ​ൽ കു​ന്നും​പു​റം, യാ​സി​ർ, ഷം​ന റി​യാ​സ്, ഉ​മൈ​ർ ആ​വേ​ള​ത് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. സാ​മൂ​ഹി​ക സേ​വ​ന മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച സം​ഘ​ട​നാ അം​ഗ​ങ്ങ​ളെ സം​ഗ​മ​ത്തി​ൽ അ​നു​മോ​ദി​ച്ചു. പ്ര​സി​ഡ​ന്റ് ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ഖ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​ഹാ​ബ് മ​ക്ക സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നു​ഫൈ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സി​ൽ​വ​ർ ജൂ​ബി​ലി സു​വ​നീ​ർ ഡോ. ​അ​ഷ്‌​റ​ഫ് എ. ​അ​മീ​ർ പ്ര​കാ​ശ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Silver JubileeSaudi Arabia NewsSaudi Kerala Pharmacists Forum
News Summary - Saudi Kerala Pharmacists Forum Silver Jubilee Gathering
Next Story