Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി: കി​ങ്​...

സൗദി: കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് ഹൗ​സും നാ​ഷ​ന​ൽ ആ​ർ​ക്കൈ​വ്സ് ഓ​ഫ് ഇ​ന്ത്യ​യും ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു

text_fields
bookmark_border
paper signed-saudi arabia
cancel
camera_alt

ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്

ഹൗ​സി​​ന്റെ​യും നാ​ഷ​ന​ൽ ആ​ർ​ക്കൈ​വ്സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും പ്ര​തി​നി​ധി​ക​ൾ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​പ്പോ​ൾ

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് ഹൗ​സും നാ​ഷ​ന​ൽ ആ​ർ​ക്കൈ​വ്സ് ഓ​ഫ് ഇ​ന്ത്യ​യും ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. ന്യൂ​ഡ​ൽ​ഹി​യി​ലാ​ണ്​ ഒ​പ്പി​ട​ൽ ച​ട​ങ്ങ്​ ന​ട​ന്ന​ത്. പു​രാ​വ​സ്​​തു സം​ര​ക്ഷ​ണം, ആ​ർ​ക്കൈ​വി​ങ്, പു​ന​രു​ദ്ധാ​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും നി​ല​വി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണ​പ​ത്ര​മാ​ണി​ത്​.

കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ​ഹൗ​സി​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത് സി.​ഇ.​ഒ തു​ർ​ക്കി ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​ശു​വൈ​ഹി​റും നാ​ഷ​ന​ൽ ആ​ർ​ക്കൈ​വ്സ് ഓ​ഫ് ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം​ചെ​യ്ത് അ​രു​ൺ സിം​ഗാ​ളു​മാ​ണ്​ ധാ​ര​ണ​യി​ൽ ഒ​പ്പു​വെ​ച്ച​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം വി​ക​സി​പ്പി​ക്കു​ന്ന​തി​ന് പു​തി​യ ച​ക്ര​വാ​ള​ങ്ങ​ൾ തു​റ​ക്കു​ക​യാ​ണ് ഇ​തു​കൊ​ണ്ട്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ആ​ർ​ക്കൈ​വ്സ് മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​വും വി​നി​മ​യ​വും വ​ർ​ധി​പ്പി​ക്കു​ന്ന​ത് ധാ​ര​ണ​പ​ത്ര​ത്തി​ലെ വ്യ​വ​സ്ഥ​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വൈ​ദ​ഗ്ധ്യ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം, പ​ഠ​ന​ങ്ങ​ളും ഗ​വേ​ഷ​ണ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ, ഗ​വേ​ഷ​ക​ർ​ക്ക് ച​രി​ത്ര​പ​ര​മാ​യ വി​വ​ര​ങ്ങ​ളും ശാ​സ്ത്രീ​യ​സാ​മ​ഗ്രി​ക​ളും ന​ൽ​ക​ൽ, ശാ​സ്ത്ര ബു​ള്ള​റ്റി​നു​ക​ൾ, പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ.

പ​രി​പാ​ല​നം, പു​ന​രു​ദ്ധാ​ര​ണം, സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യം എ​ന്നി​വ കൈ​മാ​റു​ക എ​ന്നി​വ​യും ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ആ​ർ​ക്കൈ​വ​ൽ വി​ദ​ഗ്ധ​രു​ടെ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, സം​യു​ക്ത എ​ക്സി​ബി​ഷ​നു​ക​ൾ, വ​ർ​ക്ക്ഷോ​പ്പു​ക​ൾ എ​ന്നി​വ ന​ട​ത്തു​ക, സം​ര​ക്ഷ​ണ, ആ​ർ​ക്കൈ​വി​ങ്​ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ക​യും വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്നി​വ​യും ക​രാ​റി​ലു​ൾ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PaperSignedSaudi Arabia
News Summary - Saudi-King Abdul azeez House and National Archives of India Signed the documents
Next Story