സൗദി കെ.എം.സി.സി ഫുട്ബാൾ ടൂർണമെൻറ്: സബീൻ എഫ്.സി ഫൈനലിൽ
text_fieldsജിദ്ദ: കെ.എം.സി.സി സൗദി നാഷനൽ സ്പോർട്സ് വിങ് പ്രഥമ ദേശീയ ഫുട്ബാൾ മേളയുടെ ഭാഗമായി ജിദ്ദയിൽ സംഘടിപ്പിച്ച എൻ.ജി. ഹാഷിം മെമോറിയൽ ടൂർണമെൻറിെൻറ ഈസ്റ്റേൺ റീജ്യൻ സെമിഫൈനലിൽ റിയൽ കേരള എഫ്.സിയെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപിച്ച് സബീൻ എഫ്.സി ഫൈനലിൽ. സെമിഫൈനലിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്ത സബീൻ എഫ്.സിയുടെ ഫഹീം അലിക്കുള്ള പുരസ്‌കാരം സിഫ് രക്ഷാധികാരി നാസർ ശാന്തപുരം സമ്മാനിച്ചു.
ജൂനിയർ വിഭാഗം ഫൈനലിൽ ജെ.എസ്.സി സോക്കർ അക്കാദമിയെ ഒരു ഗോളിന് പരാജയപ്പെടുത്തി സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദ ജേതാക്കളായി. മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ട ജെ.എസ്.സിയുടെ സാമുവലിനുള്ള ട്രോഫി സലാഹ് കാരാടനും ഫൈനലിലെ താരമായ ആദിൽ സിറാജിനുള്ള ട്രോഫി ഗഫൂർ വളപ്പനും ടൂർണമെൻറിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട സ്പോർട്ടിങ് യുനൈറ്റഡിലെ ജെനിൻ സത്താറിനുള്ള ട്രോഫി ഹുസൈൻ ചുള്ളിയോടും സമ്മാനിച്ചു. റണ്ണറപ്പായ ജെ.എസ്.സി സോക്കർ അക്കാദമിക്കുള്ള ട്രോഫി അർഷദ് (ന്യൂ ഗുലൈൽ പോളിക്ലിനിക്), മുജീബ് (റീഗൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ്) എന്നിവർ ചേർന്ന് കൈമാറി.
40 വയസ്സിന് മുകളിലുള്ളവരുടെ ഫൈനലിൽ ജെ.എസ്.സി സൂപ്പർ സീനിയേഴ്സിനെ ഒരു ഗോളിന് പരാജയപ്പെടുത്തി ഫ്രൈഡേ ഫുട്ബാൾ ജേതാക്കളായി. കളിയിലെ താരമായ ഫ്രൈഡേ ഫുട്ബാളിലെ ഹാരിസിനുള്ള പുരസ്‌കാരം സിഫ് സെക്രട്ടറി അൻവർ വല്ലാഞ്ചിറയും മികച്ച കീപ്പറായ ജെ.എസ്.സിയുടെ ആദം കബീറിനുള്ള ട്രോഫി സലിം മക്കയും മികച്ച ഡിഫൻഡറായ ജെ.എസ്.സിയുടെ അൻവറിനുള്ള ട്രോഫി അനീസ് നൂറാനും മികച്ച സ്‌ട്രൈക്കറായ ഫ്രൈഡേ ഫുട്ബാൾ ജിദ്ദയുടെ ഹാരിസിനുള്ള ട്രോഫി സിഫ് സെക്രട്ടറി അയൂബ് മുസ്ലിയാരകത്തും മികച്ച മിഡ്ഫീൽഡറായ ഫ്രൈഡേ ഫുട്ബാൾ ജിദ്ദയുടെ സഹീർ പുത്തനുള്ള ട്രോഫി ആലുങ്ങൽ ചെറിയ മുഹമ്മദും സമ്മാനിച്ചു. വിജയികളായ ഫ്രൈഡേ ഫുട്ബാൾ ജിദ്ദക്കുള്ള ട്രോഫി ജെ.എൻ.എച്ച് ചെയർമാൻ വി.പി. മുഹമ്മദ് അലിയും റണ്ണറപ്പായ ജെ.എസ്.സി സൂപ്പർ സീനിയേഴ്സിനുള്ള ട്രോഫി സീഫ് പ്രസിഡൻറ് ബേബി നീലാമ്പ്രയും പവർ ഹൗസ് പ്രധിനിധി മുഹമ്മദ് ഫായിസും ചേർന്ന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.